കണ്ണിന് കാഴ്ച്ചക്കുറവുള്ള എഴുപതുകാരിയെ വീട്ടില്‍ കൊണ്ടു വിടാമെന്ന് പറഞ്ഞ് കൂടെക്കൂടി ; പട്ടാപ്പകല്‍ വയോധികയെ പീഡിപ്പിക്കാൻ ശ്രമം; യുവാവിനെ കണ്ടെത്താനാവാതെ പൊലീസ് ; സമര പരിപാടിക്ക് ഒരുങ്ങി നാട്ടുകാർ ; സംഭവം കോട്ടയം ജില്ലയിലെ പെരുവയിൽ

Spread the love

പെരുവ: പട്ടാപ്പകല്‍ വയോധികയെ വീട്ടില്‍ കയറി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവിനെ കണ്ടെത്താനാവാതെ പൊലീസ്.സംഭവം കഴിഞ്ഞ് ഒരാഴ്ചയായിട്ടും പ്രതിയെ പിടിക്കാത്തതില്‍ കോളനി നിവാസികളും, നാട്ടുകാരും സമര പരിപാടിക്ക് ഒരുങ്ങുകയാണ്. കഴിഞ്ഞ ഏഴിനാണ് കേസിനാസ്പദമായ സംഭവം.

video
play-sharp-fill

വടുകുന്നപ്പുഴ കോളനിയില്‍ താമസിക്കുന്ന വയോധികയ്ക്ക് നേരെയാണ് ആക്രമണം. കോളനിയില്‍ താമസിക്കുന്ന വെള്ളാരം കാലായില്‍ അഖില്‍ (36) ആണ് കോളനിയില്‍ തന്നെ താമസിക്കുന്ന വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ഏഴിന് ഉച്ചയ്ക്ക് കണ്ണിന് കാഴ്ച്ചക്കുറവുള്ള എഴുപതുകാരിയെ വീട്ടില്‍ കൊണ്ട് ചെന്നാക്കാമെന്ന് പറഞ്ഞ് കോളനി പരിസരത്ത് നിന്ന് കൂടെക്കൂടിയ അഖില്‍ വയോധികയുടെ വീട്ടിലെത്തി മുറിയില്‍ കയറി വാതിലടച്ച്‌ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

വയോധികയുടെ നിലവിളി കേട്ട് മകന്റെ ഭാര്യയും അയല്‍വാസികളും എത്തി ബഹളം വച്ചെങ്കിലും പ്രതി വാതില്‍ തുറക്കാൻ കൂട്ടാക്കിയില്ല. ഒടുവില്‍ അഖിലിന്റെ മാതാവെത്തിയ ശേഷമാണ് വാതില്‍ തുറന്നത്. മദ്യലഹരിയിലായിരുന്ന അഖില്‍ അവിടെക്കൂടിയവരെ ചീത്ത വിളിച്ച്‌ ഓടിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതിക്കെതിരെ ഇതിന് മുൻപും സമാനമായ കേസുകള്‍ വെള്ളൂര്‍ പൊലീസില്‍ നിലവിലുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. എന്നാല്‍ പ്രതിയെ പിടിക്കാൻ അന്വേഷണം ഊര്‍ജിതമാക്കിയെന്ന് വെള്ളൂര്‍ എസ്.ഐ. അറിയിച്ചു.