video
play-sharp-fill
സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : കൂടെ ഉണ്ടായിരുന്ന ഭർത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു ; നിർത്താതെ പോയ ലോറിയെ തേടി പൊലീസ്

സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം : കൂടെ ഉണ്ടായിരുന്ന ഭർത്താവും മകളും അത്ഭുതകരമായി രക്ഷപ്പെട്ടു ; നിർത്താതെ പോയ ലോറിയെ തേടി പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: സ്‌കൂട്ടറിന്റെ പിന്നിൽ ടോറസ് ലോറിയിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന ഭർത്താവും മകളും അത്ഭുതകരമായി രക്ഷപെട്ടു. പട്ടിക്കാട് ദേശീയ പാതയിൽ വച്ചാണ് സ്‌കൂട്ടറിൽ ടോറസ് ലോറി ഇടിച്ച് വീട്ടമ്മ മരിച്ചത്. തെക്കുംപാടം സ്വദേശി ആളൂർ വീട്ടിൽ സന്തോഷിന്റെ ഭാര്യ സീമ (40) ആണ് മരിച്ചത്. ഇവർക്കൊപ്പം സ്‌കൂട്ടറിൽ ഉണ്ടായിരുന്ന ഭർത്താവ് സന്തോഷും മകൾ ഗോപികയും പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തിന് ശേഷം ടോറസ് ലോറി നിർത്താതെ പോവുകയും ചെയ്തു. നിർത്താതെ പോയ ലോറി ഡ്രൈവറെ തേടിയുള്ള പൊലീസ് അന്വേഷണം നടത്തുകയാണ്. ശനിയാഴ്ച പുലർച്ചെ 5.30ന് പട്ടിക്കാട് പെടോൾ പമ്പിന് മുൻവശം ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അലുവയിൽ ശിവരാത്രി ആഘോഷങ്ങളിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിന്റെ പിറകിൽ പാലക്കാടേക്ക് പോകുകയായിരുന്ന ലോറി ഇടിക്കുയായിരുന്നു. സ്‌കൂട്ടറിൽ നിന്നും റോഡിൽ വീണ സീമയുടെ ശരീരത്തിൽ വാഹനം കയറുകയായിരുന്നു. ഭർത്താവും മകളും മറുഭാഗത്തേയ്ക്ക് തെറിച്ചു വീഴുകയായിരുന്നു.