
സ്വന്തം ലേഖിക
കോട്ടയം: ഗ്ളൂക്കോസ് എന്നത് ശരീരത്തിന് ആരോഗ്യം നല്കുന്ന ഊര്‍ജ്ജ സ്രോതസ്സാണ്.
അത് ശരീര കോശങ്ങളുടെ വളര്‍ച്ചയ്ക്കും തലച്ചോറിലെ പ്രവര്‍ത്തനത്തിനും അത്യാവശ്യമാണ്.
രക്തത്തിലെ ഗ്ളൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ഇത് ശരീരത്തില്‍ ഉണ്ടാക്കുന്ന പ്രശ്നങ്ങളെയുമാണ് പ്രമേഹം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അമിതദാഹം, അമിത വിശപ്പ്, വായയും ചുണ്ടും തൊണ്ടയുമൊക്കെ വരളുക, കൂടെകൂടെ മൂത്രമൊഴിക്കുക, പ്രതീക്ഷിക്കാതെ ശരീരഭാരം കുറയുക, തളര്‍ച്ച, ക്ഷീണം, മോണകളിലും തൊലിപ്പുറത്തും ഗുഹ്യഭാഗത്തും ഇടവിട്ടുവരുന്ന അണുബാധ തുടങ്ങിയവയൊക്കെ പ്രമേഹത്തിന്റെ ലക്ഷണങ്ങളാണ്.
ചിട്ടയായ ആഹാരക്രമത്തിലൂടെയും വ്യായാമത്തിലൂടെയും പ്രമേഹത്തെ അകറ്റിനര്‍ത്താനാകും. നിത്യവും നമ്മുടെ ഭക്ഷണത്തിന്റെ ഭാഗമാകുന്ന ഒന്നാണ് തക്കാളി. കറികളിലെ ചേരുവയായി തീന്‍മേശയിലെത്തുന്ന തക്കാളിയ്ക്ക് പ്രമേഹ നിയന്ത്രണത്തിലും വലിയ പങ്കുണ്ട്.
തക്കാളിയില്‍ സമ്പുഷ്ടമായ വിറ്റാമിന്‍ സിയും കൂടാതെ പൊട്ടാസ്യം ,ലൈക്കോപിന്‍ എന്നിവയും പല വിധത്തിലുള്ള രോഗാവസ്ഥകളില്‍ നിന്ന് മെച്ചപ്പെടാന്‍ സഹായിക്കും.
രക്തത്തില്‍ ആവശ്യത്തിന് മാത്രം പഞ്ചസാര കടത്തി വിടുന്ന തക്കാളി കൊണ്ടുള്ള സാന്‍ഡ്‌വിച്ച്, സ്മൂത്തി, ജ്യൂസ് എന്നിവ പ്രമേഹരോഗികള്‍ക്ക് സ്ഥിരമായി തന്നെ ഉപയോഗിക്കാവുന്നതാണ്.