ചോറിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരുഗ്രൻ തക്കാളി കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന റെസിപ്പി ഇതാ

Spread the love

കോട്ടയം: ചോറിനും ചപ്പാത്തിക്കുമെല്ലാം കൂടെ കഴിക്കാൻ ഒരുഗ്രൻ തക്കാളി കറി ഉണ്ടാക്കിയാലോ? വളരെ എളുപ്പത്തില്‍ തയ്യാറാക്കാം.

video
play-sharp-fill

റെസിപ്പി നോക്കിയാലോ?

ആവശ്യമായ ചേരുവകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തക്കാളി- 8
സവാള- 5
എണ്ണ- ആവശ്യത്തിന്
കടലമാവ്- 2 ടീസ്പൂണ്‍
വെള്ളം- ആവശ്യത്തിന്
ഉപ്പ്
മഞ്ഞള്‍പ്പൊടി
ഗരംമസാല
വെള്ളം- 3 കപ്പ്
മല്ലിയില
തയ്യാറാക്കുന്ന വിധം

8 തക്കാളി നന്നായി കഴുകി തൊലി കളഞ്ഞെടുക്കാം. അത് ചെറിയ കഷ്ണങ്ങളാക്കി അരച്ച്‌ മാറ്റി വയ്ക്കാം. അടി കട്ടിയുള്ള ഒരു പാൻ അടുപ്പില്‍ വച്ചു ചൂടാക്കാം. അതിലേയ്ക്ക് വെളിച്ചെണ്ണ ഒഴിച്ചു തിളപ്പിക്കാം. ഇടത്തരം വലിപ്പമുള്ള സവാള അഞ്ചെണ്ണം കട്ടികുറച്ച്‌ അരിഞ്ഞത് ചേർത്തു വഴറ്റാം. സവാളയുടെ നിറം മാറി വരുമ്പോള്‍ തക്കാളി അരച്ചതും ചേർത്തു വേവിക്കാം. ഒരു ചെറിയ ബൗളില്‍ രണ്ട് ടീസ്പൂണ്‍ കടലമാവെടുക്കാം. അതിലേയ്ക്ക് കുറച്ച്‌ വെള്ളം ഒഴിച്ച്‌ കലക്കിയെടുക്കാം. ഇത് അടുപ്പത്തു വച്ചിരിക്കുന്ന പാനില്‍ ഒഴിച്ചിളക്കാം. ആവശ്യത്തിന് ഉപ്പ്, മഞ്ഞള്‍പ്പൊടി, ഗരംമസാല എന്നിവ ചേർത്ത് അല്‍പം വെള്ളം കൂടി ഒഴിച്ച്‌ അടച്ചു വച്ച്‌ തിളപ്പിക്കാം. തിളച്ച്‌ കുറുകിയ കറിയിലേയ്ക്ക് മല്ലിയില ചേർത്ത് അടുപ്പണയക്കാം. ഇനി ചൂടോടെ ഈ കറി വിളമ്ബി ചോറിനൊപ്പം കഴിച്ചു നോക്കൂ.