play-sharp-fill
കോവിഡ് 19: ടോക്യോ ഒളിമ്പിക്‌സ് നീട്ടിയവയ്ക്കുമെന്ന് സൂചന: അന്തിമ തീരുമാനമെടുക്കാൻ ജപ്പാന് നാലാഴ്ചത്തെ സമയം അനുവദിച്ചു

കോവിഡ് 19: ടോക്യോ ഒളിമ്പിക്‌സ് നീട്ടിയവയ്ക്കുമെന്ന് സൂചന: അന്തിമ തീരുമാനമെടുക്കാൻ ജപ്പാന് നാലാഴ്ചത്തെ സമയം അനുവദിച്ചു

സ്വന്തം ലേഖകൻ

ടോക്യോ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ടോക്യോ ഒളിമ്പിക്‌സ് നീട്ടിവെച്ചേക്കുമെന്ന സൂചന നൽകി ജപ്പാൻ പ്രധാനമന്ത്രി ഷിൻസെ ആബെ. ഒളിമ്പിക്‌സ് നടത്തിപ്പിന്റെ കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാൻ അന്താരാഷ്ട്ര ഒളിമ്പിക്‌സ് സമിതി ജപ്പാന് നാലാഴ്ചത്തെ സമയം നൽകി.

 

2020 ജൂലൈ 24 മുതൽ ആഗസ്റ്റ് ഒമ്പത് വരെയാണ് ഒളിമ്പിക്‌സ് നടത്താൻ നിശ്ചയിച്ചിരുന്നത്. കോവിഡ് ആഗോളതലത്തിൽ വ്യാപിച്ച സാഹചര്യത്തിൽ ഒളിമ്പിക്‌സ് നടത്തിപ്പ് പ്രതിസന്ധിയിലായിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

താരങ്ങളുടെ സുരക്ഷ മുൻനിർത്തി ഒളിമ്പിക്‌സിൽ പങ്കെടുക്കാനില്ലെന്ന് കാനഡ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒളിമ്പിക്‌സ് റദ്ദാക്കില്ലെന്നും മാറ്റിവെക്കുന്നത് പരിഗണിക്കാമെന്നും അന്താരാഷ്ട്ര ഒളിമ്പിക് സമിതി വ്യക്തമാക്കിയിരുന്നു.