
കടുവ കടിച്ചു കുടഞ്ഞു: എന്നിട്ടും ഭാഗ്യം രക്ഷയ്ക്കെത്തി: പാലക്കാട്ട് ടാപ്പിംങ്ങ് തൊഴിലാളിയെ കടുവ കടിച്ച് കുടഞ്ഞു
തേർഡ് ഐ ബ്യൂറോ
പാലക്കാട്: കടുവ കടിച്ച് കുടഞ്ഞിട്ടും ഭാഗ്യത്തിൻ്റെ അകമ്പടിയോടെ ജീവിതത്തിലേയ്ക്ക് തിരികെ എത്തി ടാപ്പിംങ് തൊഴിലാളി. കടുവയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിട്ടും ഭാഗ്യം കൊണ്ടാണ് ഇദ്ദേഹം രക്ഷപെട്ടത്. എടത്തനാട്ടുകര ഉപ്പുകുളം സ്വദേശി ഹുസൈനാണ് പരിക്കേറ്റത്. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.
കടുവയുടെ പിടിയില്‍ നിന്നും അത്ഭുതകരമായാണ് ഇയാള്‍ രക്ഷപ്പെട്ടത്. ആശുപത്രിയില്‍ ചികിത്സലയിലുളള ഹുസൈന്‍റെ പരിക്ക് ഗുരുതരമല്ലെന്ന് ഡോക്‌ടര്‍മാര്‍ അറിയിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ പ്രദേശത്ത് നേരത്തെ നിരവധി തവണ കടുവയെ കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. നിരവധി പേരുടെ വളര്‍ത്തു നായ്‌കളേയും പശുക്കളേയും ആടുകളേയുമെല്ലാം കടുവ പിടിച്ചിട്ടുണ്ട്. എന്നാല്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് അധികൃതര്‍ വേണ്ടത്ര ജാഗ്രത കാട്ടിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.
Third Eye News Live
0