അതിരമ്പുഴയിൽ കള്ളുഷാപ്പ് ജീവനക്കാരിയോട് അപമര്യാദയായി പെരുമാറി; കൈപ്പുഴ സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
ഏറ്റുമാനൂർ: ഷാപ്പിലെ ബില്ലിംഗ് സെക്ഷനിൽ ജോലി ചെയ്യുന്ന യുവതിയോട് അപമര്യാദയായി പെരുമാറിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.
കൈപ്പുഴ ആശുപത്രിപ്പടി ഭാഗത്ത് മിഷൻ പറമ്പിൽ വീട്ടിൽ അനന്തു സുരേന്ദ്രൻ (22) നെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇയാളും സുഹൃത്തും ചേർന്ന് കഴിഞ്ഞ ദിവസം രാത്രി 8:30 മണിയോടുകൂടി അതിരമ്പുഴയിലുള്ള കള്ള് ഷാപ്പിൽ എത്തുകയും തുടർന്ന് മദ്യപിച്ചതിനുശേഷം പണം ആവശ്യപ്പെട്ട ബില്ലിംഗ് സെഷനിലെ യുവതിയെ ചീത്ത വിളിക്കുകയും ഇതിനു ശേഷം പാഴ്സലായി വാങ്ങിയ കള്ളുമായി ഇവർ കൗണ്ടറിന് സമീപം ഇരുന്ന് മദ്യപിക്കുകയും തുടര്‍ന്ന് യുവതി ഇവരോട് ഒമ്പതുമണിക്ക് ശേഷം ഷാപ്പ് അടക്കുകയാണ് അതിനാൽ ഇറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
ഇതിനുള്ള വിരോധം മൂലം ഇവർ യുവതിയെ വീണ്ടും ചീത്ത വിളിക്കുകയും തള്ളുകയുമായിരുന്നു. തുടർന്ന് ഷാപ്പിലെ ഗ്ലാസുകളും മറ്റും എറിഞ്ഞു പൊട്ടിച്ചതിന് ശേഷം സംഭവസ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു.
യുവതിയുടെ പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അനന്തു സുരേന്ദ്രനെ പിടികൂടുകയുമായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, സി.പി.ഓ മാരായ ഡെന്നി പി ജോയി,സ്മിതേഷ്, രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.