play-sharp-fill
ഇന്നും നാളെയും കനത്ത മഴയും കാറ്റും ; യെല്ലോ അലേർട്ട്

ഇന്നും നാളെയും കനത്ത മഴയും കാറ്റും ; യെല്ലോ അലേർട്ട്

 

സ്വന്തം ലേഖിക

തിരുവനന്തപുരം : സംസ്ഥാനത്ത് തുലാവർഷം ഇന്നു മുതൽ വീണ്ടും സജീവമാകുമെന്ന് കാലാവസ്ഥ വകുപ്പ്. ഇന്ന് തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. കൊല്ലം ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ഡിസംബർ ഒന്നിന് ഇടുക്കി, എറണാകുളം, മലപ്പുറം ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. അതിനാൽ ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൽ തുലാമഴയിൽ 54 ശതമാനം വർധനയാണുണ്ടായത്. ഒക്ടോബർ ഒന്നുമുതലുള്ള കണക്കുകളനുസരിച്ച് കാസർകോട്ടും കോഴിക്കോട്ടുമാണ് ഏറ്റവും കൂടുതൽ മഴകിട്ടിയത്.അറബിക്കടലിൽ രണ്ട് ചുഴലിക്കാറ്റുകൾ ഒരേസമയം രൂപപ്പെട്ടതും അപൂർവ്വ കാലാവസ്ഥാ പ്രതിഭാസമായി.ക്യാറും മഹയും കേരളത്തിലെ മഴയുടെ സ്വഭാവത്തിൽമാറ്റം വരുത്തിയെങ്കിലും കേരളതീരത്തെ വലുതായി ബാധിച്ചില്ല.

മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

ഇന്ന് തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്നുള്ള കോമോറിന്, മാലിദ്വീപ് പ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. തെക്ക് പടിഞ്ഞാറ് അറബിക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വേഗതയിലും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. അതിനാൽ ഈ പ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകരുത്.

Tags :