play-sharp-fill
കാര്യവിജയം, നിയമവിജയം, ബന്ധുസമാഗമം: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം (29/07/2024)

കാര്യവിജയം, നിയമവിജയം, ബന്ധുസമാഗമം: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ..? ഇന്നത്തെ നക്ഷത്രഫലം അറിയാം (29/07/2024)

ഇന്നത്തെ നക്ഷത്രഫലം അറിയാം (29/07/2024)

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നിയമവിജയം, ബന്ധുസമാഗമം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യപരാജയം, വാഗ്വാദം, തർക്കം, ഇച്ഛാഭംഗം, നഷ്ടം, ശത്രുശല്യം, അഭിമാനക്ഷതം, മനഃപ്രയാസം ഇവ കാണുന്നു.

ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, യാത്രാപരാജയം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം, ആരോഗ്യം, സമ്മാനലാഭം, സുഹൃദ്സമാഗമം ഇവ കാണുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം, ബന്ധുസമാഗമം, നിയമവിജയം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, അലച്ചിൽ, ചെലവ്, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു.

കർക്കടകം (പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം): കാര്യവിജയം, സന്തോഷം, അഭിമാനം, അനുകൂല സ്ഥലംമാറ്റയോഗം, ശത്രുക്ഷയം, അംഗീകാരം ഇവ കാണുന്നു. യാത്രകൾ വിജയിക്കാം.

ചിങ്ങം (മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ധനതടസ്സം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, ബന്ധുസമാഗമം, പരീക്ഷാവിജയം ഇവ കാണുന്നു.

കന്നി (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരസുഖക്കുറവ്, യാത്രാപരാജയം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ ഗുണദോഷസമ്മിശ്രം.

തുലാം (ചിത്തിര രണ്ടാംപകുതി ഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സുഹൃദ്സമാഗമം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം, ധനതടസ്സം, ശത്രുശല്യം, മനഃപ്രയാസം ഇവ കാണുന്നു.

വൃശ്ചികം (വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക്): കാര്യവിജയം, മത്സരവിജയം, സുഹൃദ്സമാഗമം, സല്‍ക്കാരയോഗം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം.

ധനു (മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, മത്സരവിജയം, ആരോഗ്യം ഇവ കാണുന്നു.

മകരം (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, ഇച്ഛാഭംഗം, യാത്രാതടസ്സം, ഉത്സാഹക്കുറവ്, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം.

കുംഭം (അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, യാത്രാതടസ്സം, നഷ്ടം, യാത്രാപരാജയം, സാധന നഷ്ടം ഇവ കാണുന്നു.

മീനം (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്തൃട്ടാതി, രേവതി): കാര്യപരാജയം, അഭിമാനക്ഷതം, വാഗ്വാദം, മനഃപ്രയാസം, നിയമ പരാജയം ഇവ കാണുന്നു. വൈകുന്നേരം അഞ്ചു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, ആരോഗ്യം, സ്ഥാനലാഭം, ഉപയോഗസാധനലാഭം, ആരോഗ്യം ഇവ കാണുന്നു.