ബി. ആഷിഖ് എസ്‌എഫ്‌ഐ കോട്ടയം ജില്ലാ പ്രസിഡന്റ്, മെല്‍ബിന്‍ ജോസഫ് സെക്രട്ടറി; കോട്ടയത്തു നടന്ന ജില്ലാ സമ്മേളനത്തിൽ ജോയിന്‍റ് സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്‍റുമാര്‍ എന്നിവരേയും 49 അംഗ ജില്ലാ കമ്മിറ്റിയെയും തെരഞ്ഞെടുത്തു
കോട്ടയം: കോട്ടയത്തു നടന്ന ജില്ലാ സമ്മേളനത്തിൽ എസ്‌എഫ്‌ഐ ജില്ലാ പ്രസിഡന്‍റായി ബി. ആഷിഖിനെയും സെക്രട്ടറിയായി മെല്‍ബിന്‍ ജോസഫിനെയും തെരഞ്ഞെടുത്തു. വി.ആര്‍. രാഹുല്‍, അര്‍ജുന്‍ മുരളി, ഡി.കെ. അമല്‍ എന്നിവരാണ് വൈസ് പ്രസിഡന്‍റുമാര്‍.
വൈഷ്ണവി ഷാജി, പി.ജെ. സഞ്ജയ്, അശ്വിന്‍ ബിജു എന്നിവരാണ് ജോയിന്‍റ് സെക്രട്ടറിമാര്‍.
അഭിരാമി പ്രസാദ്, മുഹമ്മദ് റസല്‍, രാഹുല്‍ രാജേന്ദ്രന്‍, എസ്. നന്ദു, മീനു എം. ബിജു എന്നിവരടങ്ങിയ സെക്രട്ടേറിയറ്റിനെയും 49 അംഗ ജില്ലാ കമ്മിറ്റിയെയും രണ്ടു ദിവസമായി കോട്ടയത്തു നടന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയാണ് സമ്മേളനം ഉദ്ഘാടനം ചെയ്തത്. തൊഴില്‍ കേന്ദ്രീകൃതമായ നവീന കോഴ്സുകള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും ഐടി വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പഠനസമയം പുനഃക്രമീകരിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.