ഇനി ശേഷനില്ലാക്കാലം..! തിരഞ്ഞെടുപ്പു കമ്മിഷന്റെ പര്യായം മുൻ മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ടി.എൻ ശേഷൻ അന്തരിച്ചു
സ്വന്തം ലേഖകൻ
ന്യൂഡൽഹി: രാജ്യത്ത് തിരഞ്ഞെടുപ്പു കമ്മിഷൻ എന്ന പേരിന്റെ പര്യായമായി മാറിയ മുൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷൻ ടി.എൻ ശേഷൻ വിടവാങ്ങി. ഐ.എ.എസ് ഉദ്യോഗസ്ഥനായിരുന്നു.
അദ്ദേഹത്തിന്റെ ചെന്നൈയിലുള്ള വസതിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് മരണം സംഭവിച്ചത്. ദീർഘ നാളുകളായി അദ്ദേഹം ചികിത്സയിലായിരുന്നു. രാജ്യത്ത് തിരഞ്ഞെടുപ്പുകൾ നടക്കുമ്ബോൾ ഉണ്ടാകുന്ന അധിക ചിലവിനും അഴിമതിക്കും ജനങ്ങളെ കാരണമില്ലാതെ ഉപദ്രവിക്കുന്നതിനും എതിരെ ടി.എൻ സ്വീകരിച്ചിരുന്ന നിലപാടുകൾ വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു. 1990ലാണ് അദ്ദേഹം ഇന്ത്യയുടെ പത്താമത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതല ഏറ്റെടുത്തത്.
പാലക്കാട് ജില്ലയില്‍ തിരുനെല്ലായിയിലുള്ള തമിഴ് ബ്രാഹ്മണ കുടുംബത്തിലാണു ശേഷന് ജനിച്ചത്. ശേഷന്റെ പിതാവ് അധ്യാപകനും വക്കീലുമായിരുന്നു. രണ്ടു സഹോദരന്മാരും നാലു സഹോദരിമാരും അടങ്ങുന്ന കുടുംബമായിരുന്നു ശേഷന്റേത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ച ഒരേയൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു. രാഷ്ട്രീയ പാര്‍ട്ടികളെ വിറപ്പിച്ച ഒരേയൊരു തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മാത്രമാണ് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളു. അത് തിരുനെല്ലായി നാരായണയ്യര്‍ ശേഷ നായിരുന്നു. 1990 മുതല്‍ 96 വരെയാണ് അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി സേവനം അനുഷ്ഠിച്ചത്. ഇന്ത്യയിലെ ഗ്രാമങ്ങളില്‍ പോലും ഇക്കാലത്ത് ശേഷന് അറിയപ്പെട്ടു.
40,000-ത്തോളം സ്ഥാനാര്‍ഥികളുടെ വരുമാന വെട്ടിപ്പുകളും തെറ്റായ പത്രികാ സമര്‍പ്പണങ്ങളും പരിശോധിച്ച അദ്ദേഹം 14,000 പേരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കി. പഞ്ചാബ്, ബീഹാര്‍ തിരഞ്ഞെടുപ്പുകള്‍ റദ്ദാക്കിയ അദ്ദേഹത്തെ ഇമ്ബീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ ശ്രമിച്ചെങ്കിലും നടന്നില്ല.