play-sharp-fill
ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു; തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതി ..!

ടൈറ്റാനിയം ജോലി തട്ടിപ്പ്; മുഖ്യപ്രതി ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു; തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും ഇയാൾ പ്രതി ..!

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടൈറ്റാനിയം ജോലി തട്ടിപ്പ് കേസിലെ മുഖ്യപ്രതിയായ ടൈറ്റാനിയം ലീഗൽ ഡിജിഎം ശശികുമാരൻ തമ്പിയെ അറസ്റ്റ് ചെയ്തു. രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോലി നൽകാമെന്ന് വാ​ഗ്ദാനം ചെയ്ത് ഉദ്യോ​ഗാർത്ഥികളിൽ നിന്ന് ലക്ഷങ്ങൾ വാങ്ങിയെന്നാണ് കേസ്. ടൈറ്റാനിയം ഓഫീസിൽ ഉദ്യോ​ഗാർത്ഥികളെയെത്തിച്ച് ഇന്റർവ്യൂവും നടത്തിയിരുന്നു. തട്ടിപ്പ് പുറത്തായതോടെ ശശികുമാരൻ തമ്പി ഒളിവിൽ പോവുകയായിരുന്നു.

ശശികുമാരന്‍ തമ്പിയുടെ അടുത്താണ് മറ്റു പ്രതികള്‍ ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനായി കൊണ്ടുവന്ന് വിശ്വാസ്യത നേടിയതും തട്ടിപ്പ് നടത്തിയതും. എന്നാൽ താൻ ജോലി വാഗ്ദാനം ചെയ്ത ആരുടെയും കയ്യിൽ നിന്ന് പണം കൈപ്പറ്റിയില്ലെന്നാണ് ശശികുമാരൻ തമ്പിയുടെ വാദം. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.

പാറശ്ശാല സ്വദേശിനിയായ എയ്ഡഡ് സ്‌കൂള്‍ അധ്യാപികയില്‍നിന്ന് 14 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ നാലാം പ്രതിയാണ് ശശികുമാരന്‍ തമ്പി. അധ്യാപികയുടെ ഒപ്പം ജോലിനോക്കിയിരുന്ന പാറശ്ശാല പെരുംകുളം പുനലാല്‍ സൈമണ്‍ റോഡില്‍ ഷംനാദാണ് അധ്യാപികയുടെ മകന് ടൈറ്റാനിയം കമ്പനിയില്‍ മെക്കാനിക് ആയി ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തത്.

ടൈറ്റാനിയവുമായി ബന്ധപ്പെട്ട എല്ലാ തട്ടിപ്പുകേസുകളിലും ഇയാളുടെ പങ്ക് വ്യക്തമാണന്നും പ്രതിയുടെ ബാങ്ക് രേഖകളും സാമ്പത്തിക സ്രോതസും പരിശോധനാ വിധേയമാക്കാന്‍ ഉള്ളതിനാല്‍ പ്രതിയുടെ കസ്റ്റഡി അത്യന്താപേക്ഷിതമാണെന്നും അഡിഷനല്‍ ജില്ലാ പ്ലീഡര്‍ എം.സലാഹുദ്ദീന്‍ കോടതിയെ അറിയിച്ചിരുന്നു.