video
play-sharp-fill

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്; ഇടനിലക്കാരനായ സിഐടിയു നേതാവ് അറസ്‌റ്റിൽ; ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി

ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസ്; ഇടനിലക്കാരനായ സിഐടിയു നേതാവ് അറസ്‌റ്റിൽ; ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ടൈറ്റാനിയത്തില്‍ ജോലി വാഗ്ദാനം ചെയ്തു പണം തട്ടിയ കേസില്‍ സിഐടിയു നേതാവ് അറസ്റ്റില്‍. മുഖ്യ ഇടനിലക്കാരില്‍ ഒരാളായ മണക്കാട് ശ്രീവരാഹം ഇംമ്രത്ത് വീട്ടില്‍ കെ അനില്‍ കുമാര്‍ (56) ആണ് പൊലീസിന്റെ പിടിയിലായത്. കേസില്‍ ആറാം പ്രതിയായ ഇയാള്‍ എംഎല്‍എ ഹോസ്റ്റലിലെ കോഫി ഷോപ്പ് ജീവനക്കാരനാണ്.

ഇതോടെ, കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. കേസിലെ മുഖ്യ പ്രതികളായ ദിവ്യ നായര്‍, ശ്യാംലാല്‍, പ്രധാന ഇടനിലക്കാരില്‍ ഒരാളായ കുര്യാത്തി സ്വദേശി അഭിലാഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ദിവ്യയുടെ ഭര്‍ത്താവും നാലാം പ്രതിയുമായ രാജേഷ്, അഞ്ചാം പ്രതി പ്രേംകുമാര്‍ എന്നിവരാണ് ഇനി പിടികിട്ടാനുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്. ടൈറ്റാനിയത്തില്‍ വര്‍ക്ക് അസിസ്റ്റന്റ്, മെക്കാനിക്കല്‍ എന്‍ജിനീയര്‍, അസി. കെമിസ്റ്റ് തുടങ്ങിയ തസ്തികകളില്‍ 75,000 മുതല്‍ ശമ്പളം വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ഥികളില്‍ നിന്ന് 1.75 കോടി രൂപ തട്ടിയെടുത്തെന്നാണു കേസ്. വെഞ്ഞാറമൂട്, പൂജപ്പുര, മ്യൂസിയം, കന്റോണ്‍മെന്റ് സ്‌റ്റേഷനുകളിലായാണ് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.