video
play-sharp-fill

നാല് ദിവസം നീണ്ട തിരച്ചില്‍ വിഫലം….!  ടൈറ്റന്‍ പേടകം തകര്‍ന്നു; അഞ്ച് യാത്രക്കാരും മരിച്ചതായി യു എസ് കോസ്റ്റ് ഗാര്‍ഡ്; മൃതദേഹങ്ങള്‍ കണ്ടെത്താൻ തിരച്ചില്‍ തുടരും

നാല് ദിവസം നീണ്ട തിരച്ചില്‍ വിഫലം….! ടൈറ്റന്‍ പേടകം തകര്‍ന്നു; അഞ്ച് യാത്രക്കാരും മരിച്ചതായി യു എസ് കോസ്റ്റ് ഗാര്‍ഡ്; മൃതദേഹങ്ങള്‍ കണ്ടെത്താൻ തിരച്ചില്‍ തുടരും

Spread the love

സ്വന്തം ലേഖിക

ടൊറന്റോ: ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണാനുള്ള യാത്രയ്ക്കിടെ അറ്റ്‌ലാന്റിക് സമുദ്രത്തില്‍ അപ്രത്യക്ഷമായ ടൈറ്റൻ സമുദ്ര പേടകം തകര്‍ന്നു.

കോടീശ്വരന്മാരായ അഞ്ച് യാത്രക്കാരും മരിച്ചതായി യു.എസ് കോസ്റ്റ് ഗാര്‍ഡ് സ്ഥിരീകരിച്ചു. കടലിനടിയില്‍ രണ്ട് മൈല്‍ ആഴത്തില്‍ ടൈറ്റന്റെ പിൻഭാഗത്തെ കവചം, ലാൻഡിംഗ് ഫ്രെയിം എന്നിവ അടക്കം അഞ്ച് പ്രധാന ഭാഗങ്ങള്‍ ഇന്നലെ കണ്ടെത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹോറിസണ്‍ ആര്‍ട്ടിക് എന്ന കപ്പലിലെ ആളില്ലാ ചെറു സമുദ്രവാഹനമാണ് (ആര്‍.ഒ.വി) ഇവ കണ്ടെത്തിയത്. കടലിനടിയിലെ ശക്തമായ മര്‍ദ്ദത്തെ തുടര്‍ന്ന് ടൈറ്റൻ അകത്തേക്ക് പൊട്ടിയതാകാമെന്ന് കരുതുന്നു. ടൈറ്റൻ എപ്പോഴാണ് തകര്‍ന്നതെന്ന് വ്യക്തമല്ല. യാത്രികരുടെ മൃതദേഹങ്ങളും കണ്ടെത്തിയിട്ടില്ല.

ടൈറ്റാനിക് കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് സമീപമാണ് ടൈറ്റന്റെ ഭാഗങ്ങള്‍ കണ്ടെത്തിയത്. യാത്രികരുടെ മൃതദേഹങ്ങള്‍ കണ്ടെത്താൻ യു.എസും കാനഡയും വിമാനങ്ങള്‍, കപ്പലുകള്‍, വിവിധ ഉപകരണങ്ങള്‍ എന്നിവയുടെ സഹായത്തോടെ തെരച്ചില്‍ തുടരും.