ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പെരുമ്പാവൂർ സ്വദേശി

ടിപ്പർ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു; മരിച്ചത് പെരുമ്പാവൂർ സ്വദേശി

സ്വന്തം ലേഖകൻ

കൊച്ചി: പെരുമ്പാവൂരിൽ ടിപ്പറിടിച്ച് യുവാവ് മരിച്ചു. പെരുമ്പാവൂർ സ്വദേശി വായ്ക്കര മോടയ്ക്കൽ വീട്ടിൽ ഗോപാലന്റെ മകൻ പ്രതീഷ് ഗോപാലനാണ് (36) മരിച്ചത്.

വൈകിട്ട് ഏഴുമണിയോടെ ഔഷധി ജംഗഷനിലാണ് അപകടമുണ്ടായത്. ഇടറോഡിൽ നിന്നും പെരുമ്പാവൂർ കാലടി റോഡിലേക്ക് പ്രവേശിക്കുന്നതിനിടെ ബൈക്കിനു പിന്നിൽ ടിപ്പർ ലോറി ഇടിക്കുകയായിരുന്നു.
ശാന്തയാണ് മാതാവ്. ഭാര്യ – സൂര്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group