play-sharp-fill
ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

ടിക് ടോക് പ്രണയം ; വീട്ടിൽ നിന്ന് വിനോദയാത്രയ്‌ക്കെന്നും പറഞ്ഞ് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവന്നപ്പോൾ പുറത്തായത് ഞെട്ടിക്കുന്ന വിവരങ്ങൾ, കാമുകനും മുൻകാമുകനും സുഹൃത്തും അറസ്റ്റിൽ

 

സ്വന്തം ലേഖകൻ

കണ്ണൂർ: ടിക് ടോക്കിലൂടെ പരിചയപ്പെട്ട് പ്രണയം നടിച്ച് പ്രായപൂർത്തിയാകത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കാമുകനും മുൻകാമുകനും സൃഹൃത്തും പോലീസ് അറസ്റ്റിൽ. വിനോദയാത്രയ്ക്ക് പോയ മകളെതിരി കാണാനില്ലെന്ന മാതാപിതാക്കൾ പോലീസിൽ പരാതിപ്പെട്ടതിനെ തുടർന്നാണ് പീഡന വിവരം പുറത്തായത്. കേസിൽ ആലപ്പുഴ സ്വദേശി ഉൾപ്പെടെ മൂന്നുപേരെ കൂത്തുപറമ്പ്് പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ നൂറനാട് സ്വദേശി എസ്. അരുൺ( 20), മട്ടന്നൂർ ശിവപുരം സ്വദേശി എം. ലിജിൽ (26), ശിവപുരം സ്വദേശിയായ കെ. സന്തോഷ് (21) എന്നിവരെയാണ് റിമാന്റ് ചെയ്തത്.


ടിക് ടോകിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ യുവാവ് പ്രണയം നടിച്ച് പീഡിപ്പിച്ചതിനാണ് അരുൺ അറസ്റ്റിലായത്. പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് വിവരം. സ്‌കൂളിൽ നിന്നും വിനോദയാത്രയ്ക്ക് പോവുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി വീട്ടിൽ നിന്നും ഇറങ്ങിയത്. ഈ മാസം പതിനേഴിന് വീട്ടിൽ നിന്നും പോയ പെൺകുട്ടി ഒരാഴ്ചയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. സ്്കൂളിൽ അന്വേഷിച്ചപ്പോൾ വിനോദയാത്രയ്ക്ക് പോയിട്ടില്ലെന്ന് വ്യക്തമാതോടെ പെൺകുട്ടിയുടെ മാതാവ് പോലീസിൽ പരാതി നൽകുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസ് അന്വേഷണം നടത്തുന്നതിനിടെ 25ന് കുട്ടി തിരിച്ചെത്തുകയായിരുന്നു. തുടർന്ന് പോലീസ് നടത്തിയ ചോദ്യംചെയ്യലിലാണ് പീഡനവിവരം പുറത്തറിയുന്നത്. കേസിൽ പ്രതിയായ അരുൺ പെൺകുട്ടിയെ മൂന്നാർ, തിരുവനന്തപുരം, നേര്യമംഗലം തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചെന്ന് വിവരം ലഭിച്ചു. കോവളത്ത് ഹോട്ടൽ ജീവനക്കാരനാണിയാൾ.

അതേസമയം, ഒരു വർഷം മുൻപ് തന്നെ പ്രണയം നടിച്ച് മറ്റൊരാൾ പീഡിപ്പിച്ചിരുന്നു എന്ന് പെൺകുട്ടി മൊഴി നൽകിതോടെയാണ് ശിവപുരം സ്വദേശി ലിജിൻ അറസ്റ്റിലാകുന്നത്. പെൺകുട്ടിയും ലിജിലും സഞ്ചരിച്ച കാർ ഓടിച്ചിരുന്നത് സന്തോഷാണ്. ഇതേതുടർന്നാണ് ഇയാളും പിടിയിലായത്‌