
സ്വന്തംലേഖകൻ
കോട്ടയം : പ്രായഭേദമന്യേ എല്ലാവരും ടിക് ടോക് വീഡിയോ എടുക്കാറുണ്ട്. അപകടകരമായ രീതിയില്‍ വരെ വീഡിയോ ചെയ്യുന്നവരുണ്ട്. ടിക് ടോക് ഭ്രമത്തിന്റെ പേരില്‍ അപകടത്തില്‍പ്പെട്ട് തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ യുവാവ് മരിച്ചു. അമിത വേഗത്തില്‍ പായുന്ന സ്‌കൂട്ടറില്‍ മൂന്നംഗ സംഘം ടിക് ടോക് വീഡിയോ എടുക്കുകയായിരുന്നു. അതിനിടയില്‍ സ്‌കൂട്ടര്‍ ഓടിക്കുന്നയാളുടെ ശ്രദ്ധ പാളി. സ്‌കൂട്ടര്‍ ബസിന്റെ പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേര്‍ക്കും പരിക്കേറ്റു. അതില്‍ ഒരാള്‍ക്ക് മരണം സംഭവിക്കുകയായിരുന്നു.