video
play-sharp-fill

വോട്ടർപ്പട്ടികയിൽ പേരില്ല, വോട്ട് ചെയ്യാനാവാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ; ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് മീണ

വോട്ടർപ്പട്ടികയിൽ പേരില്ല, വോട്ട് ചെയ്യാനാവാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ ; ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് മീണ

Spread the love

സ്വന്തം ലേഖകൻ

തിരുവനന്തപുരം: വോട്ടർ പട്ടികയിൽ പേരില്ലാത്തതിനാൽ വോട്ട് ചെയ്യാൻ സാധിക്കാതെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ. തിരുവനന്തപുരം നഗരസഭയിലെ പൂജപ്പുര വാർഡിലായിരുന്നു മീണയ്ക്ക് വോട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കാറാം മീണ പൂജപ്പുരയിൽ വോട്ട് ചെയ്യുകയും ചെയ്തിരുന്നു.

വേട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടോയെന്ന് ഇന്നലെയാണ് പരിശോധിച്ചത്. ലോക്‌സഭ തെരഞ്ഞെടുപ്പ് ലിസ്റ്റിൽ പേരുണ്ടായിരുന്നു. എന്നാൽ ആ ലിസ്റ്റല്ല തദ്ദേശ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കുന്നത്. അതോസമയം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടേഴ്‌സ് ലിസ്റ്റിലും തന്റെ പേരുണ്ടായിരുന്നില്ലെന്ന് മീണ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലോക്‌സഭ വോട്ടേഴ്‌സ് ലിസ്റ്റിൽ പേരുണ്ടായിരുന്നതിനാൽ ഈ ലിസ്റ്റിലും ഉണ്ടാകുമെന്നാണ് കരുതിയത്. ആരെയും കുറ്റപ്പെടുത്താനില്ലെന്നും പരാതി നൽകുന്നില്ലെന്നും മീണ പറഞ്ഞു. എന്നാൽ ബൂത്ത് ലെവൽ ഓഫീസർക്ക് ഇക്കാര്യം പരിശോധിക്കാമായിരുന്നുവെന്ന് ടിക്കാറാം മീണ വ്യക്തമാക്കി.

കൊവിഡ് മാനദണ്ഡം പാലിച്ച് പരമാവധി വോട്ടർമാരെ പോളിംഗ് ബൂത്തിലേക്ക് എത്തിക്കാൻ ശ്രമിക്കുമ്പോണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർക്ക് തന്നെ വോട്ട് ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ടായത്.