video
play-sharp-fill
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടിക് ടോക് താരം പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയുമായി അടുത്തത് വിവാഹിതനായ കാര്യം മറച്ചുവെച്ച്

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ടിക് ടോക് താരം പൊലീസ് പിടിയിൽ ; യുവാവ് പെൺകുട്ടിയുമായി അടുത്തത് വിവാഹിതനായ കാര്യം മറച്ചുവെച്ച്

സ്വന്തം ലേഖകൻ

കൊച്ചി •: വിവാഹിതനായ വിവരം മറച്ചുവച്ച് യുവതിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ ടിക് ടോക് താരം അറസ്റ്റിൽ.ടിക് ടോക് താരമായ കൊല്ലം സ്വദേശി ഷാനവാസിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്.

മലപ്പുറം പൊന്നാനി സ്വദേശിനിയായ 23 കാരിയുടെ പരാതിയിലാണ് അറസ്റ്റ്. ടിക് ടോക് വഴിയാണ് ഷാനവാസും യുവതിയും തമ്മിൽ പരിചയപ്പെട്ടത്. ഷാനവാസ് വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്നും സ്വർണവും പണവും തട്ടിയെടുത്തെന്നും യുവതി ഡി.സി.പി പൂങ്കുഴലിയ്ക്ക് നൽകിയ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ വിവാഹിതനായ പ്രതി ഇക്കാര്യം മറച്ചുവച്ചാണ് പെൺകുട്ടിയുമായി അടുത്തത്. ഭാര്യ പത്തനംതിട്ട സ്വദേശിനിയാണ് ഇയാളുടെ ഭാര്യ. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ മർദ്ദിക്കുന്നത് സംബന്ധിച്ച് പത്തനംതിട്ട പൊലീസിലും ഇയാളുടെ പേരിൽ പരാതിയുണ്ട്.

പരാതി ലഭിച്ചതിനെ തുടർന്ന് ചോദ്യം ചെയ്യാനായി കളമശേരി പൊലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചു വരുത്തി ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു