ടിക് ടോക് അതിരു കടന്നു ,കടലുണ്ടി പുഴയിൽ ചാടിയ വിദ്യാർത്ഥികൾ രക്ഷപെട്ടത് മത്സ്യതൊഴിലാളികളുടെ കാരുണ്യത്തിൽ
സ്വന്തംലേഖകൻ
കോട്ടയം : നടുറോഡിൽ വാഹനഗതാഗതം സ്തംഭിപ്പിച്ചും നൃത്തം ചെയ്തും നിരവധി സാഹസികത കാട്ടിയും ടിക് ടോക് ലഹരിയിൽ വ്യത്യസ്തമായ പോസ്റ്റിടാനുള്ള മത്സരത്തിലാണ് യുവാക്കൾ ഇപ്പോൾ.
എന്നാൽ ഇത്തരത്തിൽ സാഹസിക ടിക് ടോക് വീഡിയോ ചെയ്യുന്നതിനായി കടലുണ്ടി പുഴയിൽ ചാടിയ വിദ്യാർത്ഥികളെ മത്സ്യ തൊഴിലാളികളാണ് രക്ഷിച്ചത്. കടലുണ്ടിപുഴ കടലിനോട് ചേരുന്ന അഴിമുഖത്തെ പാലത്തിനു മുകളിൽ നിന്നാണ് ഇവർ ചാടിയതു.ആ സമയത്തു എടുത്ത ടിക് ടോക് വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. പാലത്തിന്റെ കൈവരിയിൽ കയറി നിന്ന ശേഷം താഴേക്കു ചാടിയ വിദ്യാർത്ഥികൾ മുങ്ങി താഴുന്നത് കണ്ട ആളുകൾ ബഹളം വെച്ചതോടെ മത്സ്യ തൊഴിലാളികൾ ബോട്ടുമായെത്തി രക്ഷപെടുത്തുകയായിരുന്നു. രക്ഷാപ്രവർത്തനം നടത്തുന്ന വിഡിയോയും പ്രചരിക്കുന്നുണ്ട് . നേരത്തെ ഇതേ പാലത്തിൽ നിന്ന് ചാടി ടിക് ടോക് ചെയ്ത യുവാക്കളുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതിനെ തുടർന്നാണ് വിദ്യാർത്ഥികൾ ഇതിനെ അനുകരിച്ചത്.
ജീവൻ പോലും വക വെക്കാതെ എടുത്തു ചാടിയ യുവാക്കൾക്കെതിരെ വൻ രോഷ പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത് .അതിരു കടക്കുന്ന ടിക് ടോക് നിരോധിക്കണമെന്ന അഭിപ്രായങ്ങൾ വരെ ഉയരുന്നുണ്ട്. ടിക് ടോക് യുവാക്കളെ വഴി തെറ്റിക്കുന്നു എന്ന് കാണിച്ചു തമിഴ് നാട് സർക്കാർ കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രമേയം പാസാക്കിയിരുന്നു. ടിക് ടോക് നിരോധിക്കണമെന്ന് തമിഴ്നാട് കേന്ദ്ര സർക്കാരിനോടും ആവശ്യപെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group