play-sharp-fill
വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന  മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി ;പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്, പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ നായയെ പുലി ആക്രമിക്കുന്നതാണ് കണ്ടത്

വനം വകുപ്പ് കെണിവെച്ച് കാത്തിരിക്കുന്ന മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി ;പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്, പശുക്കളുടെ കരച്ചിൽ കേട്ട് വീട്ടുകാർ ഉണർന്നപ്പോൾ നായയെ പുലി ആക്രമിക്കുന്നതാണ് കണ്ടത്

സ്വന്തം ലേഖിക

പാലക്കാട്: മലമ്പുഴയിൽ വീണ്ടും പുലിയിറങ്ങി. മേലേ ധോണിയിലാണ് രാത്രി പുലിയെത്തിയത്. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. പുത്തൻകാട്ടിൽ സുധയുടെ വീട്ടിലാണ് പുലിയെത്തിയത്. പശുക്കളുടെ കരച്ചിൽ കേട്ടാണ് വീട്ടുകാരുണർന്നപ്പോൾ നായയെ പുലി ആക്രമിക്കുന്നത് കണ്ടതായി സുധ പറഞ്ഞു. പരിക്കേറ്റ നായയെ രാവിലെ കാണാതായി.


തുടർച്ചയായി മൂന്നാം ദിവസമാണ് പുലിയെ കാണുന്നത്. രണ്ട് ദിവസം മുൻപ് ഇവിടെ ഒരു പശുവിനെ പുലി കൊന്നിരുന്നു. പിന്നീട് വനം വകുപ്പ് കെണി വെച്ചെങ്കിലും പുലി ഇതിന് സമീപത്തെത്തി തിരികെ പോയി. വീണ്ടും പുലിക്കായി വനം വകുപ്പ് കെണിയൊരുക്കിയെങ്കിലും ഇന്ന് മേലേ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലിയെ പിടികൂടാനാകാത്ത സാഹചര്യത്തിൽ വനം വകുപ്പിനെതിരെ നാട്ടുകാർ വീണ്ടും രംഗത്ത് വന്നു. മൂന്നു ദിവസമായി ഉറക്കമില്ലെന്നും കൂടു വെച്ചു പോയതല്ലാതെ വനം വകുപ്പ് ഒന്നും ചെയ്തില്ലെന്നും ഇവർ ആരോപിക്കുന്നു. കൂട്ടിലിട്ട ചത്ത പശുക്കിടാവിനെ എടുത്തു കളയാൻ പോലും തയാറായില്ല. വേണമെങ്കിൽ വീട്ടുടമ എടുത്ത് കുഴിച്ചിടൂ എന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ മറുപടി നൽകിയതായി പുലിക്കോട്ടിൽ തോമസ്