Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

കണ്ണൂർ : കണ്ണൂർ പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ പുലിയെ കണ്ടെത്തി. അണിയാരത്തെ സുനീഷിന്റെ വീട്ടിലെ കിണറ്റിലാണ് പുലിയെ കണ്ടെത്തിയത്.

 

ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. രാവിലെ ശബ്ദം കേട്ട് കിണറ്റിനരികെ ചെന്ന വീട്ടുകാരാണ് പുലിയെ കണ്ടത്. ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. വയനാട്ടിൽ നിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷം പുലിയെ കിണറ്റിൽ നിന്ന് പുറത്തെത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പുലിയെ കാണുന്നതിനായി നാട്ടുകാരായ നിരവധി പേർ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്. കനകമലയുടെ അരികിലായി കാടുപിടിച്ച പ്രദേശത്തുനിന്ന് എത്തിയതായിരിക്കാം പുലി എന്നാണ് നിഗമനം.