video
play-sharp-fill
കേരളത്തിൽ കടുവകളുടെ എണ്ണം  കുത്തനെ കൂടി, വന അതിർത്തി ഗ്രാമങ്ങൾ ഭീതിയിൽ

കേരളത്തിൽ കടുവകളുടെ എണ്ണം കുത്തനെ കൂടി, വന അതിർത്തി ഗ്രാമങ്ങൾ ഭീതിയിൽ

സ്വന്തം ലേഖകൻ

വയനാട് : കേരളത്തിൽ കടുവകളുടെ എണ്ണം കൂടി വരുന്നു. 200ലേറെ കടുവകൾ കേരളത്തിൽ ഉള്ളതായി പുതിയ കണക്കുകൾ പുറത്തു വന്നു.  2014ലെ കണക്കെടുപ്പിൽ 136 കടുവകളെ ആയിരുന്നു കണ്ടെത്തിയത്. എന്നാൽ ഇതിനകം തന്നെ കാടുകളിൽ സ്ഥാപിച്ച ക്യാമറകളിൽ  180 എണ്ണത്തെ  കണ്ടെത്തി. കൂടുതലായും വയനാട്, പറമ്പിക്കുളം, പെരിയാർ എന്നീ വന്യജീവി സങ്കേതങ്ങളിലാണ് കടുവകൾ ഉള്ളത്. 2010ൽ നടത്തിയ കണക്കെടുപ്പിൽ കേരളത്തിലെ കടുവകളുടെ എണ്ണം 11ഉം  2016ലെ കണക്കനുസരിച്ചു ലോകത്താകെ 3890കടുവകൾ മാത്രമാണ് ഉണ്ടായിരുന്നത്.അതിൽ 70%ഉം ഇന്ത്യയിലായിരുന്നു.  ഇന്ത്യയിലെ കഴിഞ്ഞ കണക്കെടുപ്പിൽ 2226 കടുവകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 2017ൽ 115 കടുവകളാണ് ചത്തത്. തുടർച്ചയായ രണ്ടാം വർഷമാണ് കടുവയുടെ മരണസംഖ്യ 100 കടക്കുന്നത്. മധ്യപ്രദേശ്, മഹാരാഷ്‌ട്ര, അസം എന്നിവിടങ്ങളിലാണ് കടുവകൾ കൂടുതൽ കൊല്ലപ്പെട്ടിട്ടുള്ളത്. വന്യ ജീവി ആക്രമണത്തിൽ നിന്നും ആദിവാസികളെ സംരക്ഷിക്കുന്നതിനു വേണ്ടി മനുഷ്യരെ മാറ്റിപ്പാർപ്പിച്ച് വനത്തിൽ കടുവകൾക്ക് സ്വൈരവിഹാരം നടത്താൻ വനം വകുപ്പ് ഇപ്പോൾ സൗകര്യങ്ങൾ ഒരുക്കി നൽകുന്നുണ്ട്.