വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി; കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയതാണ് മരണകാരണമെന്ന് സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൽപ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തി. കുറിച്യാട് റെയിഞ്ചിലെ പൂവഞ്ചി കോളനിക്ക് സമീപം വനാതിര്‍ത്തിയോട് ചേര്‍ന്ന ആനക്കിടങ്ങിലാണ് ജ‍ഡം കണ്ടെത്തിയത്. കാട്ടുപന്നിയെ പിടികൂടാൻ വച്ച കെണിയിൽ കുടുങ്ങിയാണ് കടുവ ചത്തതെന്നാണ് സൂചന.

ഇതിനിടെ വേനൽക്കാലം ആയതോടെ വന്യജീവികൾ നാട്ടിൽ ഇറങ്ങുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. കുറച്ച് ദിവസം മുൻപ് റാന്നി പെരുനാട് കോട്ടമലയിൽ കടുവയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചിരുന്നു. മാമ്പറേത്ത് എബ്രഹാമിന്റെ (രാജൻ) നാലുമാസം ഗർഭിണിയായ പശുവിനെ കടുവ കടിച്ച് കൊന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് വനപാലകർ കാമറ സ്ഥാപിച്ച് കടുവയുടെ സാന്നിദ്ധ്യം ഉറപ്പാക്കാൻ ശ്രമം നടത്തി. ഈ കാമറയിൽ കടുവയുടെ ദൃശ്യം തെളിഞ്ഞതോടെ സാന്നിദ്ധ്യം ഉറപ്പാക്കി. കടുവ വീണ്ടും എത്തിയേക്കുമെന്ന ധാരണയിൽ ചത്തപശുവിനെ മറവുചെയ്തിരുന്നില്ല.

അടുത്ത ദിവസം രാത്രിയിൽ എത്തിയ കടുവ പശുവിന്റെ ജഡത്തിന് സമീപത്ത് നിൽക്കുന്ന ദൃശ്യങ്ങൾ കാമറയിൽ പതിഞ്ഞിരുന്നു. കടുവ ഇവിടെ നിന്ന് പത്തുമീറ്ററോളം പശുവിന്റെ ജഡം വലിച്ചിഴച്ചുകൊണ്ടുപോയ ശേഷം ഭക്ഷിക്കുകയായിരുന്നു.