മലപ്പുറം: മലപ്പുറം കാളികാവില്‍ യുവാവിനെ കടിച്ചു കൊന്ന കടുവയെ മയക്കുവെടിവെച്ച് പിടികൂടും.
റബ്ബർ ടാപ്പിംഗിനിടെയാണ് തൊഴിലാളിയായ അബ്ദുള്‍ ഗഫൂറിനെ കടുവ കൊന്നത്. ഗഫൂറിന്‍റെ ആശ്രിതരില്‍ ഒരാള്‍ക്ക് താത്കാലിക ജോലി നല്‍കുമെന്നും 14 ലക്ഷം ധനസഹായം നല്‍കുമെന്നും ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയില്‍ തീരുമാനമായി. സ്ഥിര ജോലിക്കായി ശുപാര്‍ശ നല്‍കുമെന്നും അറിയിച്ചു.
ഉറപ്പുകള്‍ ഡിഎഫ്‌ഒ എഴുതി നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഗഫൂറിന്‍റെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റുമോർട്ടം നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. പ്രദേശത്ത് കടുവയും പുലിയുമടക്കം വന്യജീവി ശല്യം രൂക്ഷമായിട്ടും വനം വകുപ്പ് ഒന്നും ചെയ്യുന്നില്ലെന്ന് ആരോപിച്ച് സ്ഥലത്ത് നാട്ടുകാർ വലിയ തോതില്‍ പ്രതിഷേധിച്ചു.