
വയനാട്ടിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ചു ; പിടികൂടാൻ ശ്രമം തുടരുന്നു; കർഷകനെ കൊന്ന കടുവ തന്നെയാണോയെന്ന് സംശയം; ഉറപ്പുവരുത്താൻ സമയമെടുക്കുമെന്ന് കളക്ടർ
സ്വന്തം ലേഖകൻ
കൽപ്പറ്റ : വയനാട്ടിൽ വീണ്ടും കടുവഭീതി. പടിഞ്ഞാറത്തറ കുപ്പാടിത്തറയിൽ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. വാഴത്തോട്ടത്തിൽ തങ്ങിയ കടുവയെയാണ് മയക്കുവെടി വെച്ചത്.
കടുവയെ പിടികൂടാൻ ഉള്ള ശ്രമം നടക്കുകയാണെന്ന് ഡിഎഫ്ഒ എ. ഷജ്ന . പ്രദേശത്ത് എത്തിയ ആളുകളെ മാറ്റാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തുകയാണ്. ഏഴ് തവണയാണ് കടുവയെ മയക്കുവെടി വച്ചത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെടികൊണ്ടതോടെ ഭീതിയിലായ കടുവ വാഴത്തോട്ടത്തിൽ നിന്ന് പുറത്തേക്ക് കടക്കുകയായിരുന്നു. വനംവകുപ്പ്, ആര്‍ആര്‍ടി സംഘം കടുവേ പുറത്തെത്തിക്കാനുള്ള ശ്രമം നടത്തുകയാണ്.
കഴിഞ്ഞ ദിവസം കർഷകന്റെ ജീവനെടുത്ത കടുവയാണോ പടിഞ്ഞാറത്തറയിൽ എത്തിയതെന്ന് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഉറപ്പുവരുത്താൻ സമയമെടുക്കും എന്ന് കളക്ടർ പറഞ്ഞു.
Third Eye News Live
0
Tags :