video
play-sharp-fill

Saturday, May 17, 2025
HomeCrimeടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ കൊല്ലത്തു നിന്നും അർദ്ധരാത്രി യുവാവ് മുണ്ടക്കയത്ത് എത്തി:...

ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാൻ കൊല്ലത്തു നിന്നും അർദ്ധരാത്രി യുവാവ് മുണ്ടക്കയത്ത് എത്തി: ദുരൂഹ സാഹചര്യത്തിൽ കണ്ട യുവാവിന് പതിനഞ്ചുകാരിയുടെ വീട്ടിലേയ്ക്കു വഴി കാട്ടി പൊലീസ്; അർദ്ധരാത്രി പൊലീസ് അന്വേഷിച്ചു വന്നതോടെ പതിനഞ്ചുകാരി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു; വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മുണ്ടക്കയം സ്റ്റേഷനിൽ വീണ്ടും പുലിവാൽ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: വിവാദങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മുണ്ടക്കയം പൊലീസ് സ്റ്റേഷനെ പിടിച്ചു കുലുക്കി വീണ്ടും പൊലീസിന്റെ ഗുരുതര വീഴ്ച. ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയെ കാണാനെത്തിയ, യുവാവിനെയുമായി അർദ്ധരാത്രി മുണ്ടക്കയം പൊലീസ് പെൺകുട്ടിയുടെ വീട്ടിലെത്തി. അർദ്ധരാത്രി പൊലീസ് അന്വേഷിച്ചെത്തിയതോടെ ഭയന്നു പോയ പെൺകുട്ടി കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. പൊലീസ് കാവലിൽ യുവാവിനെ വീട്ടിലെത്തിച്ച സംഭവത്തിൽ പൊലീസിനു ഗുരതര വീഴ്ചയുണ്ടെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

വെള്ളിയാഴ്ച അർദ്ധരാത്രിയിലാണ് സംഭവങ്ങൾ ആരംഭിച്ചത്. മുണ്ടക്കയം അമരാവതി ഭാഗത്ത് അർദ്ധരാത്രിയിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിനെ കണ്ടതായി നാട്ടുകാരാണ് പൊലീസ് സംഘത്തെ വിളിച്ചറിയിച്ചത്. മുണ്ടക്കയത്തെ എസ്.ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി യുവാവിനെ ചോദ്യം ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊല്ലം ശാസ്താംകോട്ട സ്വദേശിയായ യുവാവാണ് താനെന്നും, ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട പതിനഞ്ചുകാരിയായ സുഹൃത്തിനെ കാണാനായാണ് താൻ ഇവിടെ എത്തിയതെന്നുമായിരുന്നു യുവാവിന്റെ മറുപടി. യുവാവിന്റെ മറുപടി സത്യാണോ എന്നറിയുന്നതിനായി പൊലീസ് സംഘം, ഇയാളെയുമായി പെൺകുട്ടിയുടെ വീട്ടിലെത്തി.

ടിക്ക് ടോക്ക് വഴി പരിചയപ്പെട്ട സുഹൃത്തിനെ പൊലീസ് സംഘത്തിനൊപ്പം അർദ്ധരാത്രി വീട്ടുമുറ്റത്ത് കണ്ടതോടെ പതിനഞ്ചുകാരിയായ പെൺകുട്ടി ഭയന്നു പോയി. പൊലീസ് സംഘം പോയതിനു പിന്നാലെ, വീടിനുള്ളിൽ കയറിയ പെൺകുട്ടി കൈഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. കൃത്യ സമയത്ത് പെൺകുട്ടിയുടെ ബന്ധുക്കൾ സംഭവം കണ്ടതോടെ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷകൾ നൽകിയ ശേഷം പെൺകുട്ടിയെ വിട്ടയക്കുകയായിരുന്നു. ഇതിനു ശേഷം യുവാവിനെ പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ, സംഭവത്തിൽ മുണ്ടക്കയം പൊലീസിനു ഗുരുതര വീഴ്ചയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പെൺകുട്ടികളെ പൊലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി മൊഴിയെടുക്കുക പോലും ചെയ്യരുതെന്ന ചട്ടം നിലനിൽക്കെയാണ് അർദ്ധരാത്രി മുണ്ടക്കയത്ത് പൊലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തിയത്.

മുണ്ടക്കയം സി.ഐ അടക്കമുള്ളവർ ഗുണ്ടാ സംഘങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്നതായുള്ള ആരോപണം നിലനിൽക്കെയാണ് ഇപ്പോൾ വീണ്ടും പൊലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന പെൺകുട്ടിയുടെ ആത്മഹത്യാ ശ്രമം പുറത്തു വന്നിരിക്കുന്നത്. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായേക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments