video
play-sharp-fill
ശബരിമലയിലെ സമരക്കാരെ ഓരോരുത്തരെയായി കുടുക്കി പിണറായി: രാഹുൽ ഈശ്വറിനു പിന്നാലെ തുഷാർ വെള്ളാപ്പള്ളിയും കുടുക്കിലേയ്ക്ക്; പിടിമുറുക്കി പിണറായി

ശബരിമലയിലെ സമരക്കാരെ ഓരോരുത്തരെയായി കുടുക്കി പിണറായി: രാഹുൽ ഈശ്വറിനു പിന്നാലെ തുഷാർ വെള്ളാപ്പള്ളിയും കുടുക്കിലേയ്ക്ക്; പിടിമുറുക്കി പിണറായി

സ്വന്തം ലേഖകൻ

തൃശൂർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെയെല്ലാം കുടുക്കി പിണറായി. ആദ്യമായി തെരുവിലിറങ്ങിയ രാഹുൽ ഈശ്വറിനു പിന്നാലെ, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയെയാണ് ഇക്കുറി പിണറായി വിജയൻ ലക്ഷ്യമിട്ടിരിക്കുന്നത്. രാഹുലിനെതിരെ രാജ്യദ്രോഹക്കുറ്റം അടക്കമുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയ പിണറായി തുഷാറിനെ വിജിലൻസ് കേസിലാണ് പെടുത്താനൊരുങ്ങിയിരിക്കുന്നത്. ഇതോടെ സമരക്കാരായ ഓരോരുത്തരെയായി കുടുക്കി സമരം പൊളിക്കാനുള്ള തന്ത്രമാണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങുന്നത്.

ശബരിമല സമരത്തിനു ആദ്യം നേതൃത്വം നൽകിയ അയ്യപ്പ ധർമ്മ സമിതി സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ രണ്ടു തവണയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം പമ്പയിലും നിലയ്ക്കലും നടന്ന സമരവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്ത പൊലീസ് പിന്നീട് മതസ്പർദ വളർത്തുന്ന പ്രസംഗം നടത്തിയെന്ന പേരിലായിരുന്നു അറസ്റ്റിലേയ്ക്ക് നീങ്ങിയത്. രണ്ടു കേസിലും ജാമ്യത്തിലിറങ്ങിയെങ്കിലും രാഹുൽ ഇപ്പോഴും സർക്കാർ വിരുദ്ധ പരാമർശവുമായി സജീവമായി രംഗത്തുണ്ട്.
ഇതിനിടെയാണ് സമരത്തിന്റെ മുന്നണിയിൽ നിൽക്കുന്ന എൻഡിഎ നേതാവും ബിഡിജെഎസ് സംസ്ഥാന അധ്യക്ഷനുമായ തുഷാർ വെള്ളാപ്പള്ളിയെ കുടുക്കാൻ തന്ത്രമൊരുക്കുന്നത്. നേരത്തെ തുഷാർ വെള്ളാപ്പള്ളി ഗുരുവായൂർ ദേവസ്വം ബോർഡ് അംഗമായിരുന്നു. ഈ സമയത്ത് നടത്തിയ അഴിമതികളുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ തുഷാറിനെതിരെ വിജിലൻസ് കേസെടുക്കാൻ സർക്കാർ നിർദേശം നൽകിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുഷാർ അടങ്ങുന്ന ദേവസ്വം മുൻ ഭരണസമിതിയ്‌ക്കെതിരെയാണ് സർക്കാർ നീക്കം. ബോർഡിൽ ഇല്ലാത്ത തസ്തികയുണ്ടാക്കി നിയമനം നടത്തിയെന്നാണ് അന്വേഷണത്തിൽ വിജിലൻസിന്റെ കണ്ടെത്തൽ. തുഷാറിനൊപ്പം ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് ടി. വി.ചന്ദ്രമോഹനെയും വിജിലൻസ് പ്രതി ചേർത്തിട്ടുണ്ട്.
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എൻ ഡി എ യ്‌ക്കൊപ്പം ശക്തമായ പിന്തുണയുമായി സമര പരിപാടികളിൽ മുൻ നിരയിലുള്ളതിന്റെ പക പോക്കലാണ് സർക്കാർ ഇപ്പോൾ നടത്തുന്നതെന്ന് തുഷാർ വെള്ളാപ്പള്ളി തേർഡ് ഐ ന്യൂസ് ലൈവിനോടു പറഞ്ഞു.
മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളി നടേശനെ കുടുക്കുന്നതിനായി സർക്കാർ നേരത്തെ തന്നെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സർക്കാർ വിജിലൻസ് കേസിലും, പ്രകോപനപരമായ പ്രസംഗം നടത്തിയ കേസിലും വെള്ളാപ്പള്ളിയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നതിനാലാണ് ശബരിമല വിഷയത്തിൽ എസ്എൻഡിപിയും വെള്ളാപ്പള്ളി നടേശനും സമരത്തിൽ നിന്നു പിന്നോട്ട് പോയിരിക്കുന്നത്. ഇതേ തന്ത്രം തന്നെയാണ് ഇപ്പോൾ തുഷാറിനും, രാഹുലിനുമെതിരെ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.