video
play-sharp-fill

പൊൻകുന്നത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 13 കാരിയുടെ ജീവൻ; ഇടിമിന്നലിൽ നിന്നും ജീവൻ രക്ഷിക്കാൻ പാലിക്കേണ്ട ജാഗ്രതകൾ ഇങ്ങനെ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 32 ജീവനുകൾ

പൊൻകുന്നത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 13 കാരിയുടെ ജീവൻ; ഇടിമിന്നലിൽ നിന്നും ജീവൻ രക്ഷിക്കാൻ പാലിക്കേണ്ട ജാഗ്രതകൾ ഇങ്ങനെ; കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 32 ജീവനുകൾ

Spread the love

തേർഡ് ഐ ബ്യൂറോ

കോട്ടയം: മഴക്കാലത്ത് ഏറ്റവും കൂടുതൽ പേടിക്കേണ്ടത് ഇടിമിന്നലിലെ തന്നെയാണ്. മഴയ്‌ക്കൊപ്പം അപ്രതീക്ഷിതമായി എത്തുന്ന മിന്നൽ അത്ര അപകടകാരിയാവില്ല. എന്നാൽ, മഴയില്ലാത്തപ്പോൾ പാഞ്ഞെത്തുന്ന മിന്നലാണ് പലപ്പോഴും അപകടകാരിയായിരിക്കുന്നത്.

ഏറ്റവും ഒടുവിൽ പൊൻകുന്നം ചിറക്കടവ് കുരങ്ങൻമലയിൽ ഇടിമിന്നലേറ്റ് പതിമൂന്ന് വയസുകാരി മരിച്ചതോടെയാണ് ഇടിമിന്നലിന്റെ രൂക്ഷത വ്യക്തമായിരിക്കുന്നത്. കട്ടപ്പന ഉപ്പുതറ പുത്തൻപുരയിൽ പി.ആർ.രാജേഷിന്റെ മകൾ അക്ഷയ രാജേഷാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെ ആയിരുന്നു അപകടം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുരങ്ങൻമലയിൽ ബന്ധുവായ മൂലയിൽ ജയേഷിന്റെ വീട്ടിൽ എത്തിയതായിരുന്നു കുട്ടി. ശക്തമായ ഇടിയും മഴയും ഉണ്ടായപ്പോൾ പുറത്ത് നിന്ന് വീട്ടിലേക്ക് കയറും വഴിയാണ് രണ്ടു തവണ ഇടിമിന്നലേറ്റത്. ഉടൻ തന്നെ പൊൻകുന്നത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജയേഷിന്റെ ഭാര്യസഹോദരി സുഷമയുടെ മകളാണ് അക്ഷയ.

വീടിനുള്ളിൽ ഉണ്ടായിരുന്ന രാധമ്മ, ഇവരുടെ പേരക്കുട്ടി ദിശ എന്നിവർക്കും ഇടിമിന്നലിൽ പരിക്കേറ്റു. ഏലപ്പാറയിലെ കോൺവന്റ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയാണ് അക്ഷയ.സഹോദരൻ: അഭിജിത്ത്.

കഴിഞ്ഞ വർഷം മാത്രം സംസ്ഥാനത്ത് ഇടിമിന്നലിൽ പൊലിഞ്ഞത് 32 ജീവനുകളാണ്. തുറസായ സ്ഥലങ്ങളിലും വീടുകളിലും മരങ്ങളുടെ മുന്നിലും എല്ലാം നിന്ന ആളുകൾ അപകടത്തിൽപ്പെടുന്ന സ്ഥിതിയാണ് കഴിഞ്ഞ വർഷം ഉണ്ടായത്. കൂടുതലും തുറസായ സ്ഥലത്ത് തന്നെയാണ് ഇടിമിന്നൽ ഏൽക്കാൻ സാധ്യതയുള്ളതെന്നു വിദഗ്ധർ പറയുന്നു.