
റായ്പുർ: ഛത്തീസ്ഗഡിലെ രാജ്നന്ദ്ഗാവ് ജില്ലയിൽ ഇടിമിന്നലേറ്റ് നാല് സ്‌കൂൾ കുട്ടികളടക്കം എട്ട് പേർ മരിച്ചു. ഒരാൾക്ക് പരിക്ക്. രാജ്നന്ദ്ഗാവ് സോംനി പോലീസ് സ്റ്റേഷൻ പരിധിയിലെ ജോരാതരായ് ഗ്രാമത്തിൽ ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം.
അപകടത്തിൽ ഒരു പ്രദേശവാസിയ്ക്കും ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ഇയാൾ സമീപത്തെ ആശുപത്രിയിൽ ചികിത്സയിലാണ്. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് എത്രയും വേഗം നഷ്ടപരിഹാരം നൽകണമെന്ന് ഛത്തീസ്ഗഡ് മുൻ മുഖ്യമന്ത്രി ഭൂപേഷ് ബാഗൽ ആവശ്യപ്പെട്ടു.