വീട്ടിൽ തുളസിച്ചെടി ഉണ്ടോ?; ഏത് ഭാഗത്താണുള്ളത്?; തുളസി നടുമ്പോൾ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കുന്നത് നല്ലതാണ്

Spread the love

ആരോഗ്യത്തിന്റെ കാര്യത്തിലായാലും ഭക്തിയുടെ കാര്യത്തിൽ ആയാലും തുളസിച്ചെടി മുന്നിൽ തന്നെയാണ്. കേരളത്തിലെ മിക്ക വീടുകളിലും തുളസിച്ചെടി കാണാം. ചിലർ ദേവിയായി പോലും തുളസിച്ചെടിയെ കണക്കാക്കുന്നു. തുളസിച്ചെടി വീട്ടിലുണ്ടെങ്കില്‍ അതിനെ നല്ല രീതിയില്‍ പരിപാലിക്കണം. വീട്ടില്‍ തുളസിച്ചെടി നടുന്നത് വളരെ നല്ല സൂചനയാണ്. എന്നാല്‍ തുളസിച്ചെടി നടുമ്ബോള്‍ ചില കാര്യങ്ങള്‍ പ്രത്യേക ശ്രദ്ധിക്കണം. ഇല്ലെങ്കില്‍ അത് കുടുംബത്തിന് തന്നെ ദോഷം വരുത്തുന്നുവെന്നാണ് വിശ്വാസം.

തുളസി കിഴക്ക്, വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് ദിശയില്‍ നടുന്നതാണ് നല്ലതെന്നാണ് ജ്യോതിഷികള്‍ പറയുന്നത്. വീട്ടില്‍ ഒറ്റ സംഖ്യയുടെ ക്രമത്തില്‍ വേണം (ഓന്നോ മുന്നോ അഞ്ചോ പോലെയുള്ള) തുളസി വയ്ക്കാൻ.

ചില പ്രത്യേക സസ്യങ്ങള്‍ തുളസിച്ചെടിയുടെ സമീപം നടാൻ പാടില്ലെന്നാണ് വിശ്വാസം. അതില്‍ പ്രധാനപ്പെട്ടതാണ് മുള്ളുള്ള ചെടികള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുള്ളുള്ള ചെടികള്‍ ഒരിക്കലും തുളസിയുടെ അടുത്ത് വയ്ക്കരുത്. ഇത് നെഗറ്റീവ് ഫലം തരുന്നു. വീടിന്റെ പ്രധാന വാതിലിന് സമീപം തുളസിയുള്ളതാണ് നല്ലത്. ഉണങ്ങിയ തുളസിച്ചെടി വീട്ടില്‍ സൂക്ഷിക്കുന്നത് നെഗറ്റീവ് എനർജികളെ ആകർഷിക്കും. വെെകുന്നേരങ്ങളില്‍ തുളസിയുടെ അടുത്ത് ഒരു മണ്‍വിളക്ക് കത്തിക്കാനും ശ്രമിക്കുക. തുളസിച്ചെടി വളർത്താൻ ഉപയോഗിക്കുന്ന തറ വളരെ ചെറുതായിരിക്കരുത്. ചെടി എപ്പോഴും വീടിന്റെ അടിത്തറയ്ക്ക് മുകളിലായിരിക്കണം. തുളസിച്ചെടിയുള്ള സ്ഥലം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. അഴുക്ക് ജലം ഇവിടെ ഒഴിക്കാൻ പാടില്ല. ഇത് കുടുംബത്തിന് നല്ലതല്ലെന്നാണ് വിശ്വാസം. ചവറുകള്‍ തുളസിച്ചെടിക്ക് അടുത്ത് കൂട്ടിയിടുന്നത് ഐശ്വര്യക്കേടായി കണക്കാക്കുന്നു.