
തൂക്കുപാലം അമ്പതേക്കർ മേഖലയില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷം; രാത്രിയും പകലുമെന്നുമില്ലാതെ കാട്ടുപന്നിക്കൂട്ടം വിലസുകയാണ്
സ്വന്തം ലേഖകൻ
നെടുങ്കണ്ടം: തൂക്കുപാലം അമ്പതേക്കർ മേഖലയില്‍ കാട്ടുപന്നി ശല്യം അതിരൂക്ഷം. രാത്രിയും പകലുമെന്നുമില്ലാതെ കാട്ടുപന്നിക്കൂട്ടം വിലസുകയാണ്.
മേഖലയിലെ കൃഷിയിടങ്ങളിലിറങ്ങി വ്യാപക നാശനഷ്‌ടം വരുത്തുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുലര്‍ച്ചെ വന്ന യാത്രക്കാരുടെ വാഹനത്തിന് മുമ്ബില്‍ പത്തോളം പന്നികളുടെ കൂട്ടമാണ് എത്തിയത്. നടുറോഡില്‍ നിലയുറപ്പിച്ച പന്നികൂട്ടം പോയതിനുശേഷമാണ് വാഹനത്തിന് മുന്നോട്ടുപോകാന്‍ കഴിഞ്ഞത്.
പകല്‍പോലും വഴി നടക്കാന്‍ പറ്റാത്ത സാഹചര്യമാണ് മേഖല യില്‍ ഉള്ളതെന്ന് നാട്ടുകാര്‍. കഴിഞ്ഞ മാസം ബൈക്ക് യാത്രികനായ യുവാവിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേറ്റിരുന്നു. രാവിലെ ഒമ്ബതിന് ജോലിക്കായി പോയ അമ്ബതേക്കര്‍ ഇളപ്പുങ്കല്‍ ആഷിക് സുലൈമാന് ഗുരുതരമായ പരുക്കേറ്റിരുന്നു.
കാട്ടുപന്നിയുടെ ശല്യം മൂലം പകല്‍ സമയത്ത് പോലും പുറത്തിറങ്ങുവാന്‍ പറ്റാത്ത സാഹചര്യമാണ് മേഖലയിലുള്ളത്. കാട്ടുപന്നിയുടെ ആക്രമണം തടയുന്നതിനായി പല വഴികളാണ് നാട്ടുകാര്‍ തേടുന്നത്. കഞ്ഞിവെള്ളവും ഭക്ഷണ അവശിഷ്‌ടങ്ങളും കലക്കി വീട്ടുമുറ്റത്ത് വെക്കുന്നതാണ് ഒരു മാര്‍ണ്മം കാട്ടുപന്നികള്‍ ഇവ കുടിച്ചിട്ട് പൊയ്‌ക്കൊള്ളുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇല്ലെങ്കില്‍ അടുക്കളയില്‍ വരെ ഇവ അതിക്രമിച്ചു കയറും. നിരവധി പേര്‍ക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തില്‍ പരുക്കേച്ചിട്ടുള്ളത് കുട്ടികളെ അടക്കം പുറത്തേക്ക് ഇറക്കുവാന്‍ ഭയപ്പാടോടുകൂടിയാണ് നാട്ടുകാര്‍ ദിവസവും തള്ളിനില്‍ക്കുന്നത്. ഇതിനു പിന്നാലെ കൃഷി വ്യാപകമായി നശിപ്പിക്കുന്നുണ്ട്. ഇന്നലെ രാത്രിയും കാട്ടുപന്നി കൂട്ടത്തിന്റെ ആക്രമണം കൃഷിയിടങ്ങളില്‍ ഉണ്ടായി. ഏക്കര്‍ കണക്കിന് കൃഷി നശിച്ചു വനംവകുപ്പ് അധികൃതരുടെ നേതൃത്വത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെട്ടു.