
സ്വന്തം ലേഖിക
തൃശൂർ : ചിറ്റഞ്ഞൂരിൽ ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതി മരിച്ചു. ചിറ്റഞ്ഞൂർ സ്വദേശി വെള്ളക്കട വീട്ടിൽ ഹരിദാസനാണ് (62) വിയ്യൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ മരിച്ചത്.
2010 ലാണ് തർക്കത്തെ തുടർന്ന് ഹരിദാസൻ ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് 2018 ല്‍ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു.
മൂന്നര വർഷത്തിലധികമായി വിയ്യൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിച്ച് വരുന്നതിനിടെ കഴിഞ്ഞദിവസം അസുഖ ബാധിതനായ ഹരിദാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാത്രിയാണ് മരിച്ചത്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം വിട്ടുനൽകി.