video
play-sharp-fill

തിരുവഞ്ചൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം  മാർച്ച് 24 മുതൽ മൂന്നാം ഘട്ടത്തിലേക്ക്

തിരുവഞ്ചൂരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണം മാർച്ച് 24 മുതൽ മൂന്നാം ഘട്ടത്തിലേക്ക്

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം നിയോജകമണ്ഡലം യു.ഡി.എഫ്. സ്ഥാനാര്‍ഥി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നാളെ മൂന്നാം ഘടത്തിലേക്ക്. നാളെ രാവിലെ ഏഴിന് കുമാരനല്ലൂര്‍ കിഴക്കേനടയില്‍നിന്ന് ആരംഭിക്കുന്ന വാഹന പര്യടനത്തോടെ പ്രചാരണം മൂന്നാം ഘട്ടത്തിലേക്ക് കടക്കും.

കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികള്‍ കേന്ദ്രീകരിച്ച് കണ്‍വന്‍ഷനുകള്‍ നടത്തിയായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനം ആരംഭിച്ചത്. രണ്ടാം ഘട്ടമായി ബൂത്ത് കമ്മിറ്റികളും കുടുംബയോഗങ്ങളും ഭവനസന്ദര്‍ശനങ്ങളും വ്യാപാരസ്ഥാപനസന്ദര്‍ശനങ്ങളും നടത്തി. വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ട് അഭ്യര്‍ഥിക്കുന്നതിനായിരുന്നു തിരുവഞ്ചൂര്‍ മുന്‍തൂക്കം നല്‍കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് പ്രചാരണത്തിന് എത്തുന്നതിന്റെ ആവേശത്തിലാണ് പ്രവര്‍ത്തകര്‍. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വോട്ട് അഭ്യര്‍ത്ഥിച്ച് രാവിലെ 11 ന് ചിങ്ങവനം പരുത്തുംപാറയിലെത്തി രാഹുല്‍ഗാന്ധി പൊതുസമ്മേളനത്തില്‍ പങ്കെടുക്കും.
കൊടിയ ചൂടിനെ അവഗണിച്ച് പ്രവര്‍ത്തകര്‍ ഒന്നടങ്കം പ്രചാരണ രംഗത്തെത്തിയതോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്നു.

ഓരോ പ്രദേശത്തും നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാട്ടിയും കോട്ടയത്തിന്റെ വികസനകുതിപ്പിന് കടയ്ക്കല്‍ കോടാലിവച്ച ഇടത് സര്‍ക്കാരിന്റെ പ്രതികാര മനോഭാവത്തെയും തുറന്ന് പറഞ്ഞായിരുന്നു അദ്ദേഹത്തിന്റെ പ്രചാരണങ്ങള്‍. രാഹുല്‍ ഗാന്ധി എത്തുന്നതോടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഇരട്ടിവേഗം കൈവരിക്കും.

കുമാരനല്ലൂരില്‍ ഭവന സന്ദര്‍ശനം നടത്തിയായിരുന്നു തിരുവഞ്ചൂരിന്റെ ഇന്നലത്തെ പ്രചാരണം ആരംഭിച്ചത്. തുടര്‍ന്ന് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലെ കഞ്ഞിക്കുഴി ഭാഗത്ത് ഭവന സന്ദര്‍ശനം നടത്തി. തുടര്‍ന്ന് മറിയപ്പള്ളിയില്‍ കോണ്‍ഗ്രസ് ബൂത്ത് ഓഫീസ് ഉദ്ഘാടനം ചെയ്തു. മാണിക്കുന്നത്ത് കുടുംഗബയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനവും നിര്‍വഹിച്ചു. മാങ്ങാനം, ചാന്നാനിക്കാട്, ആനത്താനം, പാറമ്പുഴ എന്നിവിടങ്ങളില്‍ കുടുംബയോഗത്തിലും അദ്ദേഹം പങ്കെടുത്തു.

കോണ്‍ഗ്രസ് കുമാരനല്ലൂര്‍ മണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് വാഹന പര്യടനം 24ന് രാവിലെ ഏഴിന് കുമാരനല്ലൂര്‍ കിഴക്കേനടയില്‍ എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. വടക്കേനട പാലം വഴി 7.30ന് ശാസ്താവ് ക്ഷേത്രം. തുടര്‍ന്ന് മാലി ഭാഗം തിരിക, തോപ്പില്‍പ്പടി, സെന്റ് ജോസഫ്‌സ് ഹോം വഴി 8ന് ഉറുമ്പുംകുഴി. 8.10ന് മെഡിക്കല്‍ കോളജ്, മുടിയുര്‍ക്കര പള്ളി, ഡോക്ടേഴ്‌സ് ഗാര്‍ഡന്‍ വഴി ചെമ്മനം പടി. 8.30ന് പട്ടത്താനം, പാലമറ്റം വഴി ഹൗസിങ് ബോര്‍ഡ്, ഗുരു മന്ദിരം, കൈമുണ്ടന്‍കാലാ, കണ്ണാതറ. 9ന് നീലിമംഗലം, കുമാരനല്ലൂര്‍ ഗാന്ധി സ്‌ക്വയര്‍, ചൂട്ടുവേലി. 9.35ന് നാഗമ്പടം, ആറ്റുമാലി, വെയര്‍ഹൗസ്. 10.05ന് എസ്.എച്ച്. മൗണ്ട്, വെട്ടിക്കനാല്‍, കളരിക്കല്‍, വലിയാല്‍, തുത്തട്ടി, ജീവധാര. 11.15ന് വാരിശേരി, മുതലക്കോണം റോഡ് വഴി പടിഞ്ഞാറേക്കര ജങ്ഷന്‍ വഴി, പുല്ലരിക്കുന്ന് പള്ളി. 11.35ന് പുല്ലരിക്കുന്ന് കോളനി, നിര്‍മ്മിതി, പ്ലാക്കുഴി. 12.05ന് ഉച്ചിമറ്റം, തൈപ്പറമ്പ്, 12.30ന് ചുങ്കം. തുടര്‍ന്ന് ഭക്ഷണം, വിശ്രമം.

വൈകുന്നേരം 4ന് ചവിട്ടുവരി, വാഴയില്‍ വിജയന്‍ റോഡുവഴി, പൂവത്തുമാലി, ഡിപ്പോ റോഡ് വഴി 4.30ന് പുത്തേട്ട്. ആശാന്‍ കളരി റോഡുവഴി, അമ്മാറ റോഡു വഴി കൊട്ടാരത്തില്‍പ്പടി. മാന്താറ്റില്‍പ്പടി റോഡുവഴി ചുരക്കാട്ടുപടി, കൊച്ചിപ്പടി. 5ന് പരുത്തിക്കുഴി, വെട്ടിക്കാക്കുഴി, ഇളയിടം, മുണ്ടകം, പള്ളിപ്പുറം, ഉണ്ണിമേസ്തിരിപടി വഴി, വട്ടമുകള്‍. 6ന് മാമ്മൂട്, കടുമ്പുകാലാ, ഇരുകവല, കാഞ്ഞിരപ്പള്ളിപ്പടി, തറേപ്പടി, മുഞ്ഞുള്ളിമാലി വഴി വെളുപ്പറമ്പ്, അര്‍താകുളം, പുത്തന്‍പര വഴി മുണ്ടയ്ക്കല്‍പ്പടി വഴി കുഴിയാലിപ്പടി. തുടര്‍ന്ന് 7.20ന് സംക്രാന്തിയിലെത്തി കുമാരനല്ലൂര്‍ മണ്ഡല പര്യടനം അവസാനിക്കും.

25ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് കോട്ടയം ഈസ്റ്റ് മണ്ഡലത്തിലും 26ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോണ്‍ഗ്രസ് ചിങ്ങവനം മണ്ഡലത്തിലും 27ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് പനച്ചിക്കാട് മണ്ഡലത്തിലും 28ന് വൈകിട്ട് നാലിന് കോണ്‍ഗ്രസ് കൊല്ലാട് മണ്ഡലത്തിലും 29ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് വിജയപുരം മണ്ഡലത്തിലും 30ന് വൈകിട്ട് മൂന്നിന് കോണ്‍ഗ്രസ് നാട്ടകം മണ്ഡലത്തിലും 31ന് രാവിലെ ഏഴിന് കോണ്‍ഗ്രസ് കോട്ടയം വെസ്റ്റ് മണ്ഡലത്തിലും പര്യടനം നടത്തും