നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുമരകത്തുനിന്നുള്ള വിദ്യാർത്ഥികൾ യാത്ര തിരിച്ചു:

Spread the love

 

സ്വന്തം ലേഖകൻ .
കുമരകം. ഝാർഖണ്ഡിൽ നടക്കുന്ന നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കുമരകത്തു നിന്നുള്ള വിദ്യാർത്ഥികളും. എസ്.കെ.എം.എച്ച്.എസ്.എസ് വിദ്യാർഥികളാണ് ത്രോ ബോൾചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ പുറപ്പെട്ടത്.

video
play-sharp-fill

ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ 31- മത് സബ് ജൂനിയർ വിഭാഗം, 46- മത് സീനിയർ വിഭാഗത്തിലുമുള്ള നാഷണൽ ത്രോ ബോൾ ചാമ്പ്യൻഷിപ്പ് മത്സരമാണ് നടക്കുന്നത്. ഈ മാസം 27 മുതൽ 29 വരെയാണ് മത്സരം. മത്സരത്തിൽ പങ്കെടുക്കുന്നതിനായി എസ്.കെ.എം.എച്ച്.ഈസ്.എസ്സിലെ കായിക താരങ്ങൾ സ്കൂളിലെ കായിക അധ്യാപകൻ പി.പി ഹരിയോടൊപ്പം എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും യാത്ര തിരിച്ചു

.ഹൈസ്കൂൾ വിദ്യാർഥിയായ അഭിജിത്ത് എ.കെ ,ഹയർ സെക്കൻഡറി വിദ്യാർത്ഥികളായ ദേവി പ്രിയ, അനഘ ജയൻ, ഭദ്ര മണിക്കുട്ടൻ, ഗൗരി, കാർത്തിക എം.ആർ എന്നിവരാണ് മത്സരത്തിൽ പങ്കെടുക്കുന്നതിനായി യാത്ര തിരിച്ചത്. വിദ്യാർത്ഥികളും അദ്ധ്യാപകര്യം ചേർന്ന് യാത്രയയപ്പ് നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group