video
play-sharp-fill

തിരുവനന്തപുരത്ത് മാലിന്യ കൂമ്പാരത്തിനിടയിൽ  രാഷ്ട്രപിതാവിന്‍റെ ചിത്രം; പ്രതിഷേധം

തിരുവനന്തപുരത്ത് മാലിന്യ കൂമ്പാരത്തിനിടയിൽ രാഷ്ട്രപിതാവിന്‍റെ ചിത്രം; പ്രതിഷേധം

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണിലെ മാലിന്യങ്ങൾക്ക് ഇടയിൽ രാഷ്ട്ര പിതാവിന്‍റെ ചിത്രം. തിരുവനന്തപുരം നഗരസഭയുടെ വിഴിഞ്ഞം സോണൽ ഓഫീസിന്‍റെ സമീപത്തുള്ള അംഗൻവാടിയിയുടെ പിന്നിലായാണ് മാലിന്യ കൂമ്പാരത്തിൽ ചിത്രം കണ്ടെത്തിയത്. നാട്ടുകാരുടെ പ്രതിഷേധത്തിനെ തുടർന്ന് പൊലീസ് എത്തി ചിത്രം കൊണ്ട് പോയി.

ഇക്കഴിഞ്ഞ പത്താം തിയതി തിരുവനന്തപുരം നഗരസഭ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി മേയർ ആര്യ രാജേന്ദ്രന്‍റെ സന്ദർശനത്തിന്‍റെ ഭാഗമായി നീക്കം ചെയ്ത മാലിന്യങ്ങളുടെ കൂട്ടത്തിൽ ആണ് രാഷ്ട്ര പിതാവിന്‍റെ ചിത്രം ലഭിച്ചത്. സ്ഥലവാസിയായ രാൾ ആണ് ചിത്രം മാലിന്യ കൂമ്പാരത്തിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടർന്ന് ഇദ്ദേഹം അറിയിച്ചത് അനുസരിച്ച് വിഴിഞ്ഞം പൊലീസ് എസ് ഐ സാബുവിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി മഹാത്മ ഗാന്ധിജിയുടെ ചിത്രം സ്റ്റേഷനിലേക്ക് കൊണ്ട് പോയി. സംഭവം അറിഞ്ഞതിനെ തുടർന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്‍റ് വിശ്വനാഥൻ നായരുടെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥലത്തെത്തി പ്രതിഷേധിച്ചു.