play-sharp-fill
ആംബുലൻസിൽ  ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക്  എത്തിക്കുന്നതിനിടെ  ഓക്സിജൻ തീർന്നു; തിരുവല്ലയിൽ രോഗിയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ

ആംബുലൻസിൽ ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നു; തിരുവല്ലയിൽ രോഗിയുടെ മരണത്തിൽ പരാതിയുമായി ബന്ധുക്കൾ

സ്വന്തം ലേഖിക

പത്തനംതിട്ട: തിരുവല്ലയിൽ ഓക്സിജൻ കിട്ടാതെ രോഗി മരിച്ചതായി പരാതി. പടിഞ്ഞാറെ വെൻപാല സ്വദേശി രാജന്റെ മരണത്തിലാണ് പരാതി. ആംബുലൻസിൽ ആശുപത്രിയിലേക്ക് എത്തിക്കുന്നതിനിടെ ഓക്സിജൻ തീർന്നുപോയെന്നാണ് പരാതി.

ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് എത്തിക്കുന്നതിനിടെയായിരുന്നു സംഭവം. ആംബുലൻസിൽ ഉണ്ടായിരുന്ന ഓക്സിജൻ സിലിണ്ടറിലെ ഓക്സിജൻ തീർന്നു പോയെന്നാണ് ബന്ധുക്കളുടെ ആരോപണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group