
തൃശൂരില്‍ യുവാവ് മരിച്ചത് കുരങ്ങ് വസൂരി മൂലമെന്ന് സംശയം ;ചാവക്കാട് സ്വദേശിയായ 22 കാരൻ മരിച്ചത് ഇന്ന് രാവിലെ ;സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു
സ്വന്തം ലേഖിക
തൃശൂർ :യുവാവിന്റെ മരണം കുരങ്ങ് വസൂരി മൂലമെന്ന് സംശയം. ചാവക്കാട് കുരിഞ്ഞിയൂര്‍ സ്വദേശി ആയ 22 കാരനാണ് ഇന്ന് രാവിലെ മരിച്ചത്. വിദേശത്ത് നിന്ന് എത്തിയ ഇയാള്‍ മൂന്ന് ദിവസം മുന്‍പാണ് ആശുപത്രിയില്‍ അഡ്മിറ്റ് ആയത്. സ്രവം ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചു. 21നാണ് യുഎഇയില്‍ നിന്ന് വന്നത്. തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു.
Third Eye News Live
0