നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു;ഹൃദയാഘാതമെന്ന് ഡോക്ടർമാർ

Spread the love

തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു.എരുമപ്പെട്ടി ആദൂരിൽ ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്.ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം.

നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുമ്പോൾ ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു.

തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു.