
സ്വന്തം ലേഖകൻ
തൃശൂര്‍: ചേര്‍പ്പില്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍ പെട്ട കാറില്‍ നിന്നും വടിവാള്‍ കിട്ടിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
തൃശൂര്‍ സ്വദേശിയെ വ്യക്തി വൈരാഗ്യത്താല്‍ കൊലപ്പെടുത്താനായി എത്തിയ ഗുണ്ടാസംഘത്തിന്റെ കാറാണ് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ നാല് പേര്‍ കൂടി കസ്റ്റഡിയിലായി. തൃശൂര്‍ സ്വദേശികളായ ജിനു ജോസ്, മിജോ ജോസ്, സജല്‍, കോട്ടയം സ്വദേശി അച്ചു സന്തോഷ് എന്നിവരാണ് പിടിയിലായത്.
പിടിയിലായ പ്രതികള്‍ മോഷണം നടത്തിയതായും കണ്ടെത്തി. ചേര്‍പ്പിലെ ഒരു വീട്ടില്‍ നിന്നാണ് മോഷണം നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസമാണ് തൃശൂരില്‍ ലോറിയുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ട കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തിയത്. അപകടമുണ്ടായതിന് പിന്നാലെ കാറില്‍ സഞ്ചരിച്ചിരുന്ന നാല് പേര്‍ ഇറങ്ങിയോടി തൊട്ടുപിന്നാലെ വന്ന കാറില്‍ കയറി രക്ഷപ്പെടുന്നതിനിടെ പൊലീസ് പിന്തുടര്‍ന്ന് സിനിമാ സ്‌റ്റൈലില്‍ ഇടിച്ചിട്ട് പിടികൂടുകയായിരുന്നു.
വാഹനം സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ചൊവ്വൂര്‍ ഭാഗത്തു പൊലീസ് കണ്ടെത്തി. വാഹനം പൊലീസിനെ കണ്ട് പെരുമ്ബിള്ളിശേരി റൂട്ടില്‍ പാഞ്ഞു. പൊലീസ് പിന്നാലെയും. സ്‌റ്റേഷനില്‍ വിവരമറിയിച്ചതനുസരിച്ച് മറ്റൊരു പൊലീസ് ജീപ്പ് എതിര്‍ദിശയില്‍ പാഞ്ഞു.
റോഡ് പകുതി പൊളിച്ച് വണ്‍വേ ആക്കിയിരിക്കുന്നതിനാല്‍ സംഘത്തിന് ഈ പൊലീസ് വാഹനത്തെ മറികടന്നുപോകാന്‍ കഴിഞ്ഞില്ല. എന്നാല്‍ കാര്‍ പൊലീസ് ജീപ്പില്‍ ഇടിപ്പിച്ചു രക്ഷപെടാന്‍ ശ്രമിച്ച സംഘത്തിലെ മൂന്നു പേര്‍ക്കു പരുക്കേറ്റു. ഇവരെ പിടികൂടി ആശുപത്രിയിലാക്കി. ഓടി രക്ഷപെട്ട 2 പേരെയും തിരുവുള്ളക്കാവില്‍നിന്നു പൊലീസ് പിടികൂടി.