
സ്വന്തം ലേഖിക
തൃശ്ശൂര്‍: തൃശ്ശൂര്‍ എംജി റോഡില്‍ പെണ്‍കുട്ടിയെ കഴുത്ത് മുറിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നിലും പ്രണയപക എന്ന് വിവരം.
കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി വിഷ്ണു ആണ് ആക്രമണം നടത്തിയത്. ഷേവിങ് കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തിലും പുറത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എംജി റോഡിലുള്ള റസ്റ്ററിന്റില്‍ വെച്ചായിരുന്നു സംഭവം. ഇരുവരും സംസാരിച്ചു കൊണ്ടിരിക്കേ വിഷ്ണു പെണ്‍കുട്ടിയുടെ കഴുത്തില്‍ ഷേവിങ് കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.
റസ്റ്ററന്റില്‍ വെച്ച് പെണ്‍കുട്ടി ബഹളം വച്ചതോടെ ആളുകള്‍ ഓടിക്കൂടുകയും യുവാവിനെ കീഴ്പ്പെടുത്തുകയും ചെയ്തു.
പെണ്‍കുട്ടിയെ ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പുറത്തും കഴുത്തിനുമാണ് പരിക്കേറ്റിരിക്കുന്നത്.
പരിക്ക് ഗുരുതരമല്ല. പ്രതിയെ നാട്ടുകാര്‍ കീഴ്പ്പെടുത്തി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
പ്രതി വിഷ്ണുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നുമാണ് പ്രാഥമിക നിഗമനം.







