play-sharp-fill
തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്; ആദ്യം തിരികൊളുത്തുക തിരുവമ്പാടി വിഭാഗം; പൂരം ഞായറാഴ്ച…..

തൃശ്ശൂര്‍ പൂര ലഹരിയിലേക്ക്; സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട്; ആദ്യം തിരികൊളുത്തുക തിരുവമ്പാടി വിഭാഗം; പൂരം ഞായറാഴ്ച…..

സ്വന്തം ലേഖിക

തൃശ്ശൂര്‍: തൃശ്ശൂരില്‍ ഇന്ന് വര്‍ണ്ണ വിസ്മയങ്ങളുടെ ഇന്ദ്രജാലം പൂത്തുലയും.

പൂരത്തിന് മുന്നോടിയായുള്ള സാമ്പിള്‍ വെടിക്കെട്ട് ഇന്ന് വൈകിട്ട് 7 ന് നടക്കും. തിരുവമ്പാടി വിഭാഗമാണ് ആദ്യം തിരികൊളുത്തുക. പിന്നാലെ പാറമേക്കാവും കരിമരുന്നിന്‍റെ ആകാശപൂരത്തിന് തിരികൊളുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സാമ്പിളിനും പകല്‍പ്പൂരത്തിനുമായി ഓരോ വിഭാഗത്തിനുമായി രണ്ടായിരം കിലോ വീതമാണ് പൊട്ടിക്കാനുള്ള അനുമതി.

കഴിഞ്ഞ ദിവസങ്ങളില്‍ വൈകുന്നേരം പെയ്ത മഴയുടെ ആശങ്കയുണ്ടെങ്കിലും മഴ മാറി നില്‍ക്കുമെന്ന വിശ്വാസത്തിലാണ് ദേവസ്വങ്ങളും വെടിക്കെട്ട് പ്രേമികളും. കെ-റെയിലും വന്ദേഭാരതുമാണ് ഇതുവരെ പുറത്തുവന്ന വെടിക്കെട്ട് വെറൈറ്റികള്‍.

പെസോയുടെ കര്‍ശന നിയന്ത്രണത്തിലാണ് സാമ്പിള്‍ വെടിക്കെട്ടും നടക്കുക. അതേസമയം, ഇരുദേവസ്വങ്ങളുടെയും ചമയപ്രദര്‍ശനവും ഇന്ന് തുടങ്ങും.

തിരുവമ്പാടിയുടേത് കൗസ്തുഭത്തിലും പാറമേക്കാവിന്റേത് അഗ്രശാലയിലുമാണ്. ഞായറാഴ്ചയാണ് മഹാപൂരം.