തൃശൂര്‍ പൂരം ഏപ്രില്‍ 30ന്; പെസോയുടെ മാര്‍ഗനിര്‍ദേശം പൂര്‍ണമായും പാലിച്ച് വെടിക്കെട്ട്; ജില്ലാ ഭരണകൂടത്തിന്റെ യോഗം അടുത്തയാഴ്ച; പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് കളക്ടര്‍ വി ആര്‍ കൃഷ്ണതേജ
സ്വന്തം ലേഖകൻ
തൃശൂര്‍: തൃശൂര്‍ പൂരത്തിന് കര്‍ശന സുരക്ഷയൊരുക്കുമെന്ന് ജില്ലാ കളക്ടര്‍ വി ആര്‍ കൃഷ്ണതേജ. പെസോയുടെ മാര്‍ഗനിര്‍ദേശം പൂര്‍ണമായും പാലിച്ചാകും വെടിക്കെട്ട് നടത്തുകയെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിനായി ജില്ലാ ഭരണ കൂടത്തിന്റെ യോഗം അടുത്ത ആയാഴ്ച നടക്കും.
‘പൂരത്തിന്റെ വെടിക്കെട്ടിന് പെസോയുടെ കര്‍ശന നിര്‍ദേശങ്ങളുണ്ട്. അത് കൃത്യമായി പാലിക്കേണ്ടി വരും. തൃശൂര്‍ പൂരം മുന്‍വര്‍ഷങ്ങളിലേത് പോലെ സുരക്ഷിതമായി നടത്താനുളള ഒരുക്കങ്ങള്‍ തയ്യാറായി കഴിഞ്ഞു’, കളക്ടര്‍ വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജില്ലയിലെ ടൂറിസ്റ്റ് സെന്ററുകളെ തമ്മില്‍ ബന്ധിപ്പിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ എത്തിക്കാനുള്ള ശ്രമം നടത്തുമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു. ഏപ്രില്‍ മുപ്പതിനാണ് തൃശൂര്‍ പൂരം നടക്കുന്നത്.
തൃശൂര്‍ കളക്ടറായി ചുമതലയേറ്റതിന് ശേഷം വി ആര്‍ കൃഷ്ണതേജയുടെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യത്തെ മെഗാ ഇവന്റായിരിക്കും ഇത്. അസിസ്റ്റന്റ് കളക്ടറായി തൃശൂരില്‍ സേവനം അനുഷ്ഠിച്ചതിന്റെ അനുഭവസമ്പത്തും അദ്ദേഹത്തിനുണ്ട്.