
പ്രായപൂർത്തിയാകാത്ത ആൺക്കുട്ടിയെ പീഡിപ്പിച്ച കേസ്; മദ്രസ അധ്യാപകന് 53 വർഷം കഠിനതടവ്; കുട്ടിക്കെതിരെ പ്രകൃതിവിരുദ്ധ പീഡനം നടന്നെന്ന് വെളിപ്പെടുത്തൽ
സ്വന്തം ലേഖക തൃശൂർ: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകനു 53 വര്‍ഷം കഠിന തടവും 60000രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. ഒറ്റപ്പാലം മുള്ളൂര്‍ സ്വദേശിയായ കൂന്നാരത്ത് വീട്ടില്‍ സിദ്ധിക്ക് ബാകവി (43) എന്നയാൾക്കെതിരെയാണ് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതിവിരുദ്ധമായി ലൈംഗിക പീഡനം നടത്തിയ കേസിൽ കോടതി ശിക്ഷിച്ചത്.
കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് ലിഷ എസ്, സിദ്ദിഖ് കുറ്റക്കാരനാണെന്ന് കണ്ടത്തുകയായിരുന്നു. 2019 ജനുവരി മാസം മുതൽ പലതവണയായി ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്ന് കുട്ടി വെളിപ്പെടുത്തി. പീഡന വിവരങ്ങള്‍ കുട്ടി സ്‌കൂളിലെ അദ്ധ്യാപകരെ അറിയിക്കുകയും ഇതിനെ തുടര്‍ന്ന് അദ്ധ്യാപകര്‍ മാതാപിതാക്കളെ ഇക്കാര്യം ബോധിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് കുട്ടിയും മാതാപിതാക്കളും ചേര്‍ന്ന് കുന്നംകുളം പോലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കുകയും തുടർന്ന് കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) കെ എസ് ബിനോയിയും, പ്രോസിക്യൂഷന് സഹായിക്കുന്നതിന് വേണ്ടി അഡ്വക്കേറ്റ് അമൃതയും ഹാജരായി. 21 സാക്ഷികളെ വിസ്തരിക്കുകയും 32 രേഖകളും, തൊണ്ടിമുതലുകളും ഹാജരാക്കുകയും, ശാസ്ത്രീയ തെളിവുകള്‍ സമർപ്പിക്കുകയും ചെയ്തു.
കുന്നംകുളം പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ആയ കെജി സുരേഷ് ആണ് ഈ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തതും അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചതും. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായ സുജിത്ത് കാട്ടിക്കുളവും പ്രവര്‍ത്തിച്ചിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
