പ്രണയപ്പക; പദ്ധതിയിട്ടത് കഴുത്തറുത്ത് കൊല്ലാൻ, റെസ്റ്റോറന്റിൽ സംസാരിച്ചുകൊണ്ടിരിക്കെ ഷേവിങ് കത്തികൊണ്ട് കുത്തി; പ്രണയനൈരാശ്യമെന്ന് പോലീസ് ;പ്രതി പിടിയിൽ

പ്രണയപ്പക; പദ്ധതിയിട്ടത് കഴുത്തറുത്ത് കൊല്ലാൻ, റെസ്റ്റോറന്റിൽ സംസാരിച്ചുകൊണ്ടിരിക്കെ ഷേവിങ് കത്തികൊണ്ട് കുത്തി; പ്രണയനൈരാശ്യമെന്ന് പോലീസ് ;പ്രതി പിടിയിൽ

തൃശൂർ: നഗരമധ്യത്തിൽ പെൺകുട്ടിയെ യുവാവ് കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയനൈരാശ്യത്തെ തുടർന്നെന്ന് റിപ്പോർട്ട്.

റെസ്റ്റോറന്റിൽ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ അപ്രതീക്ഷിതമായി കഴുത്തിനും പുറത്തും കുത്തുകതയായിരുന്നു. കഴുത്തറുത്തു കൊല്ലാനായിരുന്നു യുവാവിന്റെ പദ്ധതിയെന്ന് പൊലീസ് പറയുന്നു.

അക്രമി കൊടുങ്ങല്ലൂർ മേത്തല സ്വദേശി വിഷ്ണുവിനെ നാട്ടുകാർ ചേർന്നു പിടികൂടി പൊലീസിൽ ഏൽപിച്ചിരിക്കുകയാണ്. ഇന്ന് വൈകീട്ട് തൃശൂർ എം.ജി റോഡിലുള്ള റെസ്റ്റോറന്റിൽ വച്ചായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടെ ഇരുവരും സംസാരിച്ചുകൊണ്ടിരിക്കേ പെട്ടെന്ന് പെൺകുട്ടിയുടെ പെട്ടെന്ന് കഴുത്തിൽ വിഷ്ണു ഷേവിങ് കത്തികൊണ്ട് കുത്തുകയായിരുന്നു. പെൺകുട്ടി ബഹളം വച്ചതോടെ ആളുകൾ ഓടിക്കൂടി യുവാവിനെ കീഴ്പ്പെടുത്തി. പെൺകുട്ടിയെ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. പുറത്തും കഴുത്തിനുമാണ് സാരമായി പരിക്കേറ്റിട്ടുണ്ട്.

വിഷ്ണുവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. എന്നാൽ, പ്രണയബന്ധത്തിൽനിന്ന് യുവതി പിന്മാറിയതായാണ് വിവരം. ഇതേതുടർന്നുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം.