video
play-sharp-fill

തൃശ്ശൂരിൽ എംഡിഎംഎ വേട്ട; അഞ്ച് ഗ്രാം എംഡിഎംഎയുമായി സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയിൽ

തൃശ്ശൂരിൽ എംഡിഎംഎ വേട്ട; അഞ്ച് ഗ്രാം എംഡിഎംഎയുമായി സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ പിടിയിൽ

Spread the love

തൃശ്ശൂർ: സിനിമാ-സീരിയൽ -ആൽബം നടൻ ഉൾപ്പടെ രണ്ട് യുവാക്കൾ എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായി. 5 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കോടാലി മോനൊടി ചെഞ്ചേരി വളപ്പിൽ അരുൺ, മൂന്നുമുറി ഒമ്പതുങ്ങൽ അമ്പലപ്പാടൻ വീട്ടിൽ നിഖിൽ എന്നിവരാണ് പിടിയിലായത്. അരുൺ ഏതാനും ചില മലയാള സിനിമകളിലും സീരിയലുകളിലും ഷോർട്ട് ഫിലിമിലുമൊക്കെ അഭിനയിച്ചിട്ടുള്ളയാളാണ്.

കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിലെ വെട്ടുകടവ് പാലത്തിന് സമീപം നടന്ന വാഹനപരിശോധനയിലാണ് പ്രതികൾ പിടിയിലായത്. തൃശൂർ റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാജ് ജോസിന്റെ നേതൃത്വത്തിലുള്ള തൃശൂർ റൂറൽ ഡാൻസാഫ് സംഘവും കൊരട്ടി പൊലീസും ചേർന്ന് പ്രതികളെ കസ്റ്റഡിയിലെടുത്തു.

തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോൺഗ്രെക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയാണ് യുവാക്കളെ കുടുക്കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊരട്ടി എസ്എച്ച്ഒ അരുൺ ബി കെ, എസ്ഐമാരായ സൂരജ്, സജി വർഗീസ്, ഡാൻസാഫ്, സ്റ്റീഫൻ. വി.ജി, എഎസ്ഐമാരായ പി ജയകൃഷണൻ, ജോബ് സി എ , സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സൂരജ് വി ദേവ് , ലിജു ഇയ്യാനി, മിഥുൻ ആർ കൃഷ്ണ, ഷറഫുദ്ദീൻ, രഞ്ജിത്ത്, സജിമോൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ്‌ ചെയ്തത്.