play-sharp-fill
ഇനിയും അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത ; തൃശുരിൽ വയോധികയായ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു : സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി

ഇനിയും അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത ; തൃശുരിൽ വയോധികയായ കോവിഡ് രോഗിയെ കട്ടിലിൽ കെട്ടിയിട്ടു : സംഭവത്തിൽ കളക്ടർ റിപ്പോർട്ട് തേടി

സ്വന്തം ലേഖകൻ

തൃശൂർ: അവസാനിക്കാതെ കോവിഡ് രോഗികളോടുള്ള ക്രൂരത.തൃശൂർ മെഡിക്കൽ കോളജിൽ കോവിഡ് രോഗിയെ ആശുപത്രി അധികൃതർ കെട്ടിയിട്ടു.

തൃശൂർ കടങ്ങോട് ചിറമനേങ്ങാട് സ്വദേശിനി പുരളിയിൽ വീട്ടിൽ കുഞ്ഞിബീവിയെയാണ് കട്ടിലിൽ കെട്ടിയിട്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധുക്കൾ ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുട്ടനല്ലൂർ കൊവിഡ് സെന്ററിൽ നിന്ന് ഈ മാസം 20നാണ് കുഞ്ഞിബീവിയെ തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റുന്നത്. എന്നാൽ ആശുപത്രിയിൽ അഡ്മിറ്റ് ആക്കുന്ന സമയത്ത് ശരിയായ രീതിയിലുള്ള പരിശോധന നടത്താൻ ആശുപത്രി അധികൃതരോ നഴ്‌സുമാരോ തയ്യാറായില്ലെന്ന് ബന്ധുക്കൾ പറയുന്നു.

വയോധികയായ കോവിഡ് രോഗിയെ കൈയില്ലാത്ത കട്ടിലിലാണ് കിടത്തിയത്. ഇതേ തുടർന്ന് കട്ടിലിൽ നിന്ന് രോഗി താഴെ വീണു. തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയും രക്തസ്രാവമുണ്ടാകുകയും ചെയ്തു.

സംഭവത്തിൽ ആശുപത്രി അധികൃതർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ പരാതിയിൽ ആവശ്യപ്പെട്ടു. കുഞ്ഞിബീവിയെ കട്ടിലിൽ കെട്ടിയിട്ടതിന്റെ വീഡിയോ സഹിതമാണ് ബന്ധുക്കൾ  ആരോഗ്യമന്ത്രിക്കും ഡിഎംഒക്കും പരാതി നൽകിയിരിക്കുന്നത്.