കുഞ്ഞിനെ മുലയൂട്ടുന്നതിനിടയിൽ മിന്നലേറ്റു; തൃശ്ശൂരിൽ യുവതിയുടെ കേൾവി ശക്തി നഷ്ടമായി

Spread the love

 

സ്വന്തം ലേഖകൻ

തൃശൂർ: തൃശ്ശൂരിൽ മിന്നലേറ്റ് യുവതിക്ക് കേൾവി ശക്തി നഷ്ടമായി. തൃശൂർ കൽപ്പറമ്പ് സ്വദേശിനി ഐശ്വര്യക്കാണ് ഇടതു ചെവിയുടെ കേൾവി നഷ്ടമായത്.

വീടിന്റെ ഭിത്തിയിൽ ചാരി ഇരുന്നു കുഞ്ഞിന് മുലയൂട്ടുമ്പോഴായിരുന്നു മിന്നൽ ഏറ്റത്. മിന്നൽ ഏറ്റതിനെ തുടർന്ന് ഐശ്വര്യയും ആറ് മാസം പ്രായമുള്ള കുഞ്ഞും തെറിച്ചു വീണു. ഐശ്വര്യക്ക് ശരീരത്തിന് പുറത്തും പൊള്ളലേറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിന്നൽ ഏറ്റതിന്റെ ആഘാതത്തിൽ മുടിയും കരിഞ്ഞു. ഐശ്വര്യയുടെ വീട്ടിലും സമീപത്തെ വീടുകളിലും നാശനഷ്ടങ്ങളും ഉണ്ടായി.