പ്രോട്ടീൻ പൗഡ‌ർ വിൽപനയുടെ മറവിൽ കഞ്ചാവ് കച്ചവടം; തൃശ്ശൂരിൽ രണ്ടുപേർ പിടിയിൽ; കണ്ടെടുത്തത് അഞ്ച് കിലോയിലധികം കഞ്ചാവ്; സ്‌ത്രീകളടക്കം നിരവധി പേർക്ക് ലഹരിമരുന്ന് നല്കിയതായി സൂചന

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

തൃശൂർ: പ്രോട്ടീൻ പൗഡ‌ർ വിൽപന ശാലയിൽ നിന്ന് അഞ്ച് കിലോ കഞ്ചാവ് പിടിച്ചെടുത്തു.

തൃശൂർനഗരത്തിലെ പടിഞ്ഞാറേക്കോട്ടയിൽ ജിംനേഷ്യത്തിലേയ്ക്ക് ആവശ്യമായ പ്രോട്ടീൻ പൗഡർ വിൽക്കുന്ന പ്രോട്ടീൻ മാൾ എന്ന സ്ഥാപനത്തിൽ നിന്നാണ് കഞ്ചാവ് പിടിച്ചത്. അസമിൽ നിന്ന് മരുന്നുകളെന്ന പേരിലാണ് ഇവിടേയ്ക്ക് കഞ്ചാവ് എത്തിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലഹരിവിൽപന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നർകോട്ടിക് വിഭാഗം ആണ് പരിശോധന നടത്തിയത്.

കടയുടമ വിഷ്ണുവിനെ കസ്റ്റഡിയിലെടുത്തു. സ്‌ത്രീകളടക്കം നിരവധി പേർക്ക് ഇയാൾ ലഹരി വസ്തുക്കൾ വിപണനം നടത്തിയിട്ടുണ്ടെന്ന് പരാതി ഉയർന്നിരുന്നു. വിഷ്‌ണുവിന്റെ സഹായിയെയും പൊലീസ് കസ്റ്റഡിയിലെടുത്തു.