തൃശ്ശൂരില്‍ കായലില്‍ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു

Spread the love

സ്വന്തം ലേഖകൻ

തൃശ്ശൂര്‍: ചാവക്കാടിന് സമീപം ഒരുമനയൂരില്‍ മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു.

വൈകിട്ട് 5.45ഓടെയായിരുന്നു സംഭവം. കായലില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരുമനയൂ‌ര്‍ കഴുത്താക്കലിലാണ് സംഭവം. സുഹൃത്തുക്കളായ അഞ്ച് കുട്ടികള്‍ കുളിക്കാനായി കായലില്‍ ഇറങ്ങി, മൂന്ന് പേ‌ര്‍ ചളിയില്‍പ്പെട്ടു.

ഇത് കണ്ട് പേടിച്ച മറ്റ് രണ്ട് കുട്ടികള്‍ ഓടി വീട്ടിലേക്ക് പോയി, പേടിച്ചുപോയ ഇവര്‍ വിവരം ആരോടും പറ‌ഞ്ഞില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികള്‍ മൂന്ന് കുട്ടികളെയും പുറത്തെത്തിച്ച്‌ ആശുപത്രിയേലക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഒരുമനയൂ‌ര്‍ സ്വദേശികളായ സൂര്യ, മുഹസിന്‍, വരുണ്‍ എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്കും പതിനാറ് വയസ് മാത്രമാണ് പ്രായം. ഇവരുടെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് കുട്ടികളും സുരക്ഷിതരാണ്.